Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Health Department

പ്ര​സ​വ വേ​ദ​ന​യു​മാ​യെ​ത്തി​യ യു​വ​തി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​ല്ല; ഒ​ടു​വി​ൽ പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ൽ പ്ര​സ​വം

ഫ​രീ​ദാ​ബാ​ദ്: ഹ​രി​യാ​ന​യി​ലെ ഫ​രീ​ദാ​ബാ​ദി​ൽ ചി​കി​ത്സ ല​ഭി​ക്കാ​തെ യു​വ​തി ആ​ശു​പ​ത്രി ഗേ​റ്റി​ന് മു​ന്നി​ൽ മൊ​ബൈ​ൽ ഫോ​ണി​ന്‍റെ വെ​ളി​ച്ച​ത്തി​ൽ പ്ര​സ​വി​ച്ചു. ഫ​രീ​ദാ​ബാ​ദ് സെ​ക്ട​ർ ത്രീ​യി​ലു​ള്ള ഫ​സ്റ്റ് റ​ഫ​റ​ൽ യൂ​ണി​റ്റ് ആ​ശു​പ​ത്രി​യി​ലാ​ണ് സം​ഭ​വം.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു. രാ​ത്രി​കാ​ല ഡ്യൂ​ട്ടി ക്ര​മീ​ക​ര​ണ​ങ്ങ​ളി​ൽ ഗു​രു​ത​ര​മാ​യ വീ​ഴ്ച സം​ഭ​വി​ച്ച​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഗു​രു​ത​ര​മാ​യ വീ​ഴ്ച​യു​ടെ​യും അ​നാ​സ്ഥ​യു​ടെ​യും പേ​രി​ൽ ര​ണ്ട് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രെ സ​ർ​വീ​സി​ൽ നി​ന്നും സ​സ്പെ​ൻ​ഡ് ചെ​യ്തു.

ബാ​ഡോ​ലി ഗ്രാ​മ​ത്തി​ൽ നി​ന്നു​ള്ള ബാ​ലേ​ഷ് എ​ന്ന യു​വ​തി​ക്കാ​ണ് ദു​ര​വ​സ്ഥ നേ​രി​ടേ​ണ്ടി വ​ന്ന​ത്. പു​ല​ർ​ച്ചെ 1.40ഓ​ടെ​യാ​ണ് യു​വ​തി​യെ ബ​ന്ധു​ക്ക​ൾ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​പ്പോ​ൾ പ്ര​ധാ​ന ഗേ​റ്റ് പൂ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു.

അ​ടി​യ​ന്തി​ര സ​ഹാ​യ​ത്തി​നാ​യി ഡോ​ക്ട​ർ​മാ​രോ മ​റ്റ് ജീ​വ​ന​ക്കാ​രോ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ബ​ന്ധു​ക്ക​ൾ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രെ പ​ല​ത​വ​ണ സ​മീ​പി​ച്ചെ​ങ്കി​ലും ആ​രും സ​ഹാ​യി​ച്ചി​ല്ല. തു​ട​ർ​ന്ന് യു​വ​തി ആ​ശു​പ​ത്രി​യു​ടെ പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ൽ പ്ര​സ​വി​ക്കു​ക​യാ​യി​രു​ന്നു.

പ്ര​സ​വ​ത്തി​ന് പി​ന്നാ​ലെ അ​മ്മ​യെ​യും കു​ഞ്ഞി​നെ​യും ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​നു​ള്ളി​ലേ​ക്ക് മാ​റ്റി​യ​താ​യും ഇ​രു​വ​ർ​ക്കും മ​റ്റ് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ഇ​ല്ലെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

 

 

 

Kerala

സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ ശ​സ്ത്ര​ക്രി​യ; പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശ​വു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ്

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന ശ​സ്ത്ര​ക്രി​യാ പി​ഴ​വു​ക​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പു പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശം ഇ​റ​ക്കി.

രോ​ഗ, ശ​സ്ത്ര​ക്രി​യ വി​വ​ര​ങ്ങ​ൾ അ​ട​ങ്ങി​യ റി​സ്റ്റ് ബാ​ൻ​ഡ് രോ​ഗി​യെ ധ​രി​പ്പി​ക്കു​ക, ശ​സ്ത്ര​ക്രി​യ ന​ട​ത്തേ​ണ്ട ശ​രീ​ര​ഭാ​ഗം മു​ൻ​കൂ​ട്ടി സ്കി​ൻ മാ​ർ​ക്ക​ർ ഉ​പ​യോ​ഗി​ച്ച് അ​ട​യാ​ള​പ്പെ​ടു​ത്തു​ക എ​ന്നി​വ​യാ​ണു പ്ര​ധാ​ന നി​ർ​ദേ​ശ​ങ്ങ​ൾ. ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​റി​ൽ മൊ​ബൈ​ൽ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നും ക​ഴി​ഞ്ഞ​ദി​വ​സം പു​റ​ത്തി​റ​ക്കി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.

സം​സ്ഥാ​ന​ത്തെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ൾ മു​ത​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വ​രെ എ​ല്ലാ ശ​സ്ത്ര​ക്രി​യ​ക​ൾ​ക്കും ഈ ​മാ​ർ​ഗ​നി​ർ​ദേ​ശം ബാ​ധ​ക​മാ​ണ്. രോ​ഗി​യെ ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​റി​ലേ​ക്കു മാ​റ്റു​ന്ന​തി​നു മു​ന്പ് വാ​ർ​ഡി​ലെ ഡോ​ക്ട​റും ന​ഴ്സും രോ​ഗി​യു​ടെ ഐ​പി ന​ന്പ​ർ, യൂ​ണി​റ്റ്, കേ​സ് റി​ക്കാ​ർ​ഡ് എ​ന്നി​വ പൂ​ർ​ത്തി​യാ​ക്ക​ണം.

രോ​ഗി​യെ അ​ഡ്മി​റ്റ് ചെ​യ്തി​ട്ടു​ള്ള യൂ​ണി​റ്റി​ലെ ന​ഴ്സ് ഇ​ൻ​ചാ​ർ​ജും വാ​ർ​ഡി​ലെ ഡോ​ക്ട​റും ചേ​ർ​ന്നു പ്രീ ​ഓ​പ്പ​റേ​റ്റീ​വ് ചെ​ക്ക് ലി​സ്റ്റ് പൂ​രി​പ്പി​ച്ച് ഒ​പ്പി​ട​ണം.

ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​റി​ൽ ചു​മ​ത​ല​യു​ള്ള ന​ഴ്സിം​ഗ് ഓ​ഫീ​സ​ർ ഇ​തു​വാ​യി​ച്ച് വ്യ​ക്ത​ത വ​രു​ത്തി ഒ​പ്പി​ട​ണം. അ​തി​നു​ശേ​ഷ​മേ രോ​ഗി​യെ തി​യ​റ്റ​റി​ലേ​ക്കു പ്ര​വേ​ശി​പ്പി​ക്കാ​വൂ എ​ന്നും മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.

Kerala

ജ്യൂസ് കടകളിലും കുപ്പിവെള്ളത്തിലും വ്യാപക പരിശോധന; 510 പേർക്ക് നോട്ടീസ്

തിരുവനന്തപുരം: സംസ്ഥാനത്തു ചൂട് വര്‍ധിച്ച സാഹചര്യത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന തുടങ്ങിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കുടിവെള്ളം, ജ്യൂസ് കടകള്‍, ജ്യൂസ് നിർമാണ യൂണിറ്റുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പ്രധാനമായും പരിശോധന. മാര്‍ച്ച് ഒന്നു മുതല്‍ 3641 പരിശോധനകളാണ് നടത്തിയത്.

291 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസും 219 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസും നല്‍കി. ജ്യൂസ്, കൂള്‍ ഡ്രിംഗ്‌സ്, സോഫ്റ്റ് ഡ്രിംഗ്‌സ് എന്നിവയുടെ 506 സര്‍വൈലന്‍സ് സാമ്പിളുകളും കുടിവെള്ളം, കുപ്പിവെള്ളം എന്നിവയുടെ 118 സാമ്പിളുകളും 36 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും 2 സബ് സ്റ്റാൻഡേര്‍ഡ് സാമ്പിളുകളും ശേഖരിച്ചു. പരിശോധനകള്‍ ശക്തമായി തുടരും.

Kerala

സം​സ്ഥാ​ന​ത്ത് ക​ന​ത്ത ചൂ​ട്; ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ജാ​ഗ്ര​താ നി​ർ​ദേ​ശം, ആ​ശു​പ​ത്രി​ക​ളി​ൽ ഹീ​റ്റ് സ്ട്രോ​ക്ക് ക്ലി​നി​ക്കു​ക​ൾ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഉ​ഷ്ണ​ത​രം​ഗ​ത്തി​ന് സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​വും ക​ന​ത്ത ചൂ​ടും തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ജാ​ഗ്ര​താ നി​ർ​ദേ​ശ​വു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ്. ചൂ​ട് മൂ​ല​മു​ണ്ടാ​കു​ന്ന അ​ടി​യ​ന്ത​ര ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ നേ​രി​ടാ​ൻ സം​സ്ഥാ​ന​ത്തെ എ​ല്ലാ പ്ര​ധാ​ന ആ​ശു​പ​ത്രി​ക​ളി​ലും 'ഹീ​റ്റ് സ്‌​ട്രോ​ക്ക് ക്ലി​നി​ക്കു​ക​ൾ' ആ​രം​ഭി​ച്ചു. പ്ര​ത്യേ​ക ഹീ​റ്റ് ഹെ​ൽ​ത്ത് ആ​ക്ഷ​ൻ പ്ലാ​ൻ പ്ര​കാ​ര​മാ​ണ് ഇ​വ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഈ ​ക്ലി​നി​ക്കു​ക​ളി​ൽ കൂ​ളിം​ഗ് ഉ​പ​ക​ര​ണ​ങ്ങ​ൾ, ആ​വ​ശ്യ​മാ​യ മ​രു​ന്നു​ക​ൾ എ​ന്നി​വ ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്.

പാ​ല​ക്കാ​ട് ഉ​ൾ​പ്പെ​ടെ​യു​ള്ള ജി​ല്ല​ക​ളി​ൽ താ​പ​നി​ല 40 ഡി​ഗ്രി​ക്ക് മു​ക​ളി​ൽ എ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കി​യ​ത്. സ്വ​യം പ്ര​തി​രോ​ധ​മാ​ണ് ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഏ​റ്റ​വും പ്ര​ധാ​ന​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. രാ​വി​ലെ 11 മ​ണി മു​ത​ൽ വൈ​കു​ന്നേ​രം മൂ​ന്ന് മ​ണി വ​രെ സൂ​ര്യ​പ്ര​കാ​ശം നേ​രി​ട്ട് ഏ​ൽ​ക്കു​ന്ന​ത് പ​ര​മാ​വ​ധി ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി അ​റി​യി​ച്ചു.

അ​ൾ​ട്രാ​വ​യ​ല​റ്റ് ര​ശ്മി​ക​ളു​ടെ സാ​ന്നി​ധ്യം ഈ ​സ​മ​യ​ത്ത് കൂ​ടു​ത​ലാ​യ​തി​നാ​ൽ വെ​യി​ല​ത്ത് ജോ​ലി ചെ​യ്യു​ന്ന​വ​ർ ജോ​ലി സ​മ​യം പ്ര​ഭാ​ത​ങ്ങ​ളി​ലും വൈ​കു​ന്നേ​ര​ങ്ങ​ളി​ലു​മാ​യി ക്ര​മീ​ക​രി​ക്ക​ണം. കു​ഞ്ഞു​ങ്ങ​ൾ, പ്രാ​യ​മാ​യ​വ​ർ, ഗ​ർ​ഭി​ണി​ക​ൾ, ഗു​രു​ത​ര രോ​ഗ​ങ്ങ​ളു​ള്ള​വ​ർ എ​ന്നി​വ​ർ ക​ടു​ത്ത വെ​യി​ൽ ഏ​ൽ​ക്കാ​തി​രി​ക്കാ​ൻ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. സൂ​ര്യാ​ഘാ​തം, സൂ​ര്യാ​ത​പം എ​ന്നി​വ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ എ​ന്തെ​ങ്കി​ലും അ​സ്വ​സ്ഥ​ത​ക​ൾ അ​നു​ഭ​വ​പ്പെ​ട്ടാ​ൽ ഉ​ട​ൻ ചി​കി​ത്സ തേ​ട​ണ​മെ​ന്നും ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ​മു​ണ്ട്.

 

District News

തെ​ര​ഞ്ഞെ​ടു​പ്പ് : സു​ര​ക്ഷാനി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ്

കോ​​ട്ട​​യം: നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്ന​​വ​​ര്‍​ക്കാ​​യി ജി​​ല്ലാ മെ​​ഡി​​ക്ക​​ല്‍ ഓ​​ഫീ​​സ് ആ​​രോ​​ഗ്യ സു​​ര​​ക്ഷാ മാ​​ര്‍​ഗ​​നി​​ര്‍​ദേ​​ശ​​ങ്ങ​​ള്‍ പു​​റ​​പ്പെ​​ടു​​വി​​ച്ചു. ക​​ന​​ത്ത ചൂ​​ട് തു​​ട​​രു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് ഡ്യൂ​​ട്ടി​​യി​​ലു​​ള്ള ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍, പ്ര​​ചാ​​ര​​ണ രം​​ഗ​​ത്തു​​ള്ള​​വ​​ര്‍, പൊ​​തു​​ജ​​ന​​ങ്ങ​​ള്‍ എ​​ന്നി​​വ​​ര്‍​ക്കാ​​യി നി​​ദേ​​ശ​​ങ്ങ​​ള്‍ പു​​റ​​പ്പെ​​ടു​​വി​​ച്ച​​ത്.

സൂ​​ര്യാ​​ഘാ​​തം പ്ര​​തി​​രോ​​ധി​​ക്കു​​ന്ന​​തി​​നാ​​യി രാ​​വി​​ലെ 11 മു​​ത​​ല്‍ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നു​​വ​​രെ നേ​​രി​​ട്ട് സൂ​​ര്യ​​പ്ര​​കാ​​ശം ഏ​​ല്‍​ക്കു​​ന്ന​​ത് ഒ​​ഴി​​വാ​​ക്ക​​ണം. അ​​യ​​ഞ്ഞ​​തും ഇ​​ളം​​നീ​​ല നി​​റ​​മു​​ള്ള​​തു​​മാ​​യ വ​​സ്ത്ര​​ങ്ങ​​ള്‍ ധ​​രി​​ക്ക​​ണം. ധാ​​രാ​​ളം വെ​​ള്ളം (നാ​​ര​​ങ്ങാ​​വെ​​ള്ളം,പ​​ഴ​​ച്ചാ​​റു​​ക​​ള്‍, ല​​സി, ക​​ഞ്ഞി​​വെ​​ള്ളം എ​​ന്നി​​വ അ​​ഭി​​കാ​​മ്യം)​​കു​​ടി​​ക്ക​​ണം. ക​​ഫീ​​ന്‍ , അ​​ധി​​ക പ​​ഞ്ച​​സാ​​ര എ​​ന്നി​​വ അ​​ട​​ങ്ങി​​യ പാ​​നീ​​യ​​ങ്ങ​​ള്‍ ഒ​​ഴി​​വാ​​ക്ക​​ണം.

യോ​​ഗ​​ങ്ങ​​ളി​​ല്‍ പ​​ങ്കെ​​ടു​​ക്കു​​ന്ന​​വ​​ര്‍ കു​​ട, തൊ​​പ്പി, ചെ​​രി​​പ്പ് എ​​ന്നി​​വ ഉ​​പ​​യോ​​ഗി​​ക്ക​​ണം.തെ​​ര​​ഞ്ഞെ​​ടു​​പ്പ് സാ​​മ​​ഗ്രി​​ക​​ളു​​ടെ ക​​ള​​ക്‌​​ഷ​​ന്‍ സെ​​ന്‍റ​​റു​​ക​​ള്‍, ബൂ​​ത്തു​​ക​​ള്‍, കൗ​​ണ്ടിം​​ഗ് സെ​​ന്‍റ​​റു​​ക​​ള്‍ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്‍ വാ​​യു​​സ​​ഞ്ചാ​​രം വേ​​ണ്ട​​ത്ര​​യു​​ണ്ടെ​​ന്ന് ഉ​​റ​​പ്പു​​വ​​രു​​ത്ത​​ണം. ആ​​വ​​ശ്യ​​മെ​​ങ്കി​​ല്‍ ടെ​​ന്‍റ്, ഷെ​​ഡ് എ​​ന്നി​​വ ഒ​​രു​​ക്ക​​ണം. കു​​ടി​​വെ​​ള്ളം ഉ​​റ​​പ്പു വ​​രു​​ത്ത​​ണം. സൂ​​ര്യാ​​ഘാ​​തം പോ​​ലു​​ള്ള സാ​​ഹ​​ച​​ര്യ​​ങ്ങ​​ളി​​ല്‍ ആ​​ശു​​പ​​ത്രി​​യി​​ല്‍ ചി​​കി​​ത്സ തേ​​ട​​ണ​​മെ​​ന്നും ജി​​ല്ലാ മെ​​ഡി​​ക്ക​​ല്‍ ഓ​​ഫീ​​സ​​ര്‍ അ​​റി​​യി​​ച്ചു.

Kerala

കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ പ​ക്ഷി​പ്പ​നി; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് 

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച പ്ര​ദേ​ശ​ങ്ങ​ളി​ൽ ജാ​ഗ്ര​ത പാ​ലി​ക്കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശം. പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച പ്ര​ദേ​ശ​ങ്ങ​ളി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രു​ന്ന​താ​യും ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചി​ട്ടു​ണ്ട്.

രോ​ഗം ക​ണ്ടെ​ത്തി​യ നാ​ല് പ​ഞ്ചാ​യ​ത്തു​ക​ളി​ലും ന​ല്ല​ളം ഡി​വി​ഷ​നി​ലും വെ​ള്ളി​യാ​ഴ്ച വ​ള​ർ​ത്തു​പ​ക്ഷി​ക​ളെ കൊ​ന്നൊ​ടു​ക്കി​യി​രു​ന്നു. ആ​ര്‍​ആ​ര്‍​ടി സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ദൗ​ത്യം. മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പും ജി​ല്ലാ​ഭ​ര​ണ​കൂ​ട​വും സം​യു​ക്ത​മാ​യാ​ണ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്.

വ​ള​ർ​ത്തു​പ​ക്ഷി​ക​ളു​മാ​യി അ​ടു​ത്ത് ഇ​ട​പ​ഴ​കു​ന്ന​വ​രും പൊ​തു​ജ​ന​ങ്ങ​ളും ജാ​ഗ്ര​ത പാ​ലി​ക്കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി​യാ​ൽ ഉ​ട​ൻ ത​ന്നെ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​നെ​യോ ജി​ല്ലാ​ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ക​ൺ​ട്രോ​ൾ റൂ​മി​ലോ വി​വ​ര​മ​റി​യി​ക്കാം.

രോ​ഗ​ത്തി​ന്‍റെ പ്ര​ഭ​വ കേ​ന്ദ്ര​ത്തി​ന്‍റെ പ​ത്ത് കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ കോ​ഴി,കാ​ട,താ​റാ​വ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യു​ടെ വി​പ​ണ​ന​വും ഉ​പ​യോ​ഗ​വും നി​രോ​ധി​ച്ചി​ട്ടു​ണ്ട്.

Kerala

കോ​ന്നി​യി​ൽ റോ​ബോ​ട്ടി​ക് സ​ർ​ജ​റി ന​ട​ക്കി​ല്ല; നോ​ട്ടീ​സ് പ​തി​ച്ച​ത് അ​ച്ച​ട​ക്ക ന​ട​പ​ടി നേ​രി​ട്ട ഡോ​ക്ട​റെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ സൗ​ക​ര്യ​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത വ്യ​ക്ത​മാ​ക്കി നോ​ട്ടീ​സ് പ​തി​ച്ച സം​ഭ​വ​ത്തി​ൽ സ​ർ​ജ​റി വി​ഭാ​ഗം മേ​ധാ​വി​ക്കെ​തി​രെ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ർ​ജ് രം​ഗ​ത്ത്.

നോ​ട്ടീ​സ് പ​തി​ച്ച ഡോ. ​ശി​വ​പ്ര​സാ​ദ് അ​ച്ച​ട​ക്ക​ട ന​ട​പ​ടി നേ​രി​ട്ട ആ​ളാ​ണെ​ന്ന് മ​ന്ത്രി ആ​രോ​പി​ച്ചു. വീ​ടി​ന് സ​മീ​പ​ത്ത് ഭാ​ര്യ​യു​ടെ പേ​രി​ലു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്രാ​ക്ടീ​സ് ന​ട​ത്തി​യ​തി​ന് വി​ജി​ല​ൻ​സ് ഇ​യാ​ളെ പി​ടി​കൂ​ടി​യി​ട്ടു​ണ്ടെ​ന്നും വീ​ണ ജോ​ർ​ജ് പ​റ​ഞ്ഞു.

വി​ജി​ല​ൻ​സ് റി​പ്പോ​ർ​ട്ടി​നെ തു​ട​ർ​ന്ന് വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​ത്തി​ൽ പ​രാ​തി ശ​രി​യാ​മെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​താ​ണെ​ന്നും പി​ന്നാ​ലെ ഡോ​ക്ട​റു​ടെ ഒ​രു ഇ​ൻ​ക്രി​മെ​ന്‍റ് ത​ട​ഞ്ഞ​താ​യും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ഡോ​ക്ട​ർ ശി​വ​പ്ര​സാ​ദി​ന് മ​റ്റ് താ​ത്പ​ര്യ​ങ്ങ​ൾ ഉ​ണ്ടെ​ന്ന് സം​ശ​യി​ക്കേ​ണ്ടി​വ​രു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

ഓ​രോ മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ​യും നി​ല​വാ​രം അ​നു​സ​രി​ച്ച് ആ​ണ് ചി​കി​ത്സ സൗ​ക​ര്യം. കോ​ന്നി​യി​ൽ റോ​ബോ​ട്ടി​ക് സ​ർ​ജ​റി പ​റ്റി​ല്ല. കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഓ​പ്പ​റേ​ഷ​ൻ തി​യേ​റ്റ​ർ ഉ​ൾ​പ്പെ​ടെ എ​ല്ലാം തു​ട​ങ്ങി​യ​ത് ഇ​ട​ത് സ​ർ​ക്കാ​രാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ശ​സ്ത്ര​ക്രി​യ​യ്ക്ക് എ​ത്തു​ന്ന രോ​ഗി​ക​ൾ ആ​ശു​പ​ത്രി​യു​ടെ അ​പ​ര്യാ​പ്ത​ത​ക​ൾ അ​റി​ഞ്ഞി​രി​ക്ക​ണ​മെ​ന്നും വേ​ണ്ട​ത്ര ഉ​പ​ക​ര​ണ​ങ്ങ​ളി​ല്ലാ​ത്ത​ത് ജീ​വ​ഹാ​നി വ​രെ ഉ​ണ്ടാ​ക്കാ​മെ​ന്നും നോ​ട്ടീ​സി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. പി​ന്നാ​ലെ സൂ​പ്ര​ണ്ട് ഇ​ട​പെ​ട്ട് നോ​ട്ടീ​സ് നീ​ക്കം ചെ​യ്യു​ക​യാ​യി​രു​ന്നു.

 

Kerala

ചി​കി​ത്സ സൗ​ക​ര്യ​ങ്ങ​ളി​ല്ല, ജീ​വ​ഹാ​നി സം​ഭ​വി​ച്ചേ​ക്കാം; കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മു​ന്ന​റി​യി​പ്പു​മാ​യി നോ​ട്ടീ​സ്

പ​ത്ത​നം​തി​ട്ട: കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ സൗ​ക​ര്യ​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത വ്യ​ക്ത​മാ​ക്കി നോ​ട്ടീ​സ്. ആ​ശു​പ​ത്രി​യി​ൽ സൗ​ക​ര്യ​ങ്ങ​ളി​ല്ലെ​ന്ന് തു​റ​ന്നു​പ​റ​ഞ്ഞാ​ണ് നോ​ട്ടീ​സ് പ​തി​ച്ച​ത്. തു​ട​ർ​ന്ന് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഇ​ട​പെ​ട്ട് നോ​ട്ടീ​സ് നീ​ക്കം ചെ​യ്തു.

ശ​സ്ത്ര​ക്രി​യ​യ്ക്ക് എ​ത്തു​ന്ന രോ​ഗി​ക​ൾ ആ​ശു​പ​ത്രി​യു​ടെ അ​പ​ര്യാ​പ്ത​ത​ക​ൾ അ​റി​ഞ്ഞി​രി​ക്ക​ണ​മെ​ന്നും വേ​ണ്ട​ത്ര ഉ​പ​ക​ര​ണ​ങ്ങ​ളി​ല്ലാ​ത്ത​ത് ജീ​വ​ഹാ​നി വ​രെ ഉ​ണ്ടാ​ക്കാ​മെ​ന്നും നോ​ട്ടീ​സി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. സ​ർ​ജ​റി​ക്കെ​ത്തു​ന്ന രോ​ഗി​ക​ളു​ടെ പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്തം ഡോ​ക്ട​ർ​ക്ക് ആ​യ​തി​നാ​ലാ​ണ് അ​സൗ​ക​ര്യ​ങ്ങ​ൾ പ​റ​ഞ്ഞു​ള്ള നോ​ട്ടീ​സ് പ​തി​ച്ച​ത്.

പ​രി​ശീ​ല​നം നേ​ടി​യ ജീ​വ​ന​ക്കാ​രു​ടെ അ​ഭാ​വ​മു​ണ്ടെ​ന്നും പൊ​ളി​ഞ്ഞു വീ​ഴു​ന്ന പെ​യി​ന്‍റ് പാ​ളി​ക​ളി​ൽ നി​ന്ന് രോ​ഗി​ക​ൾ​ക്ക് അ​ണു​ബാ​ധ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത ഉ​ണ്ടെ​ന്നും നോ​ട്ടീ​സി​ൽ പ​റ​യു​ന്നു. അ​ഞ്ച് മ​ണി​ക്ക് ശേ​ഷം ഫാ​ർ​മ​സി പ്ര​വ​ർ​ത്തി​ക്കി​ല്ലെ​ന്നും നോ​ട്ടീ​സി​ലു​ണ്ട്.

ഇ​ത്ത​ര​ത്തി​ൽ എ​ട്ട് സു​പ്ര​ധാ​ന കാ​ര്യ​ങ്ങ​ളാ​ണ് നോ​ട്ടീ​സി​ലൂ​ടെ ആ​രോ​പി​ക്കു​ന്ന​ത്. വി​വാ​ദ നോ​ട്ടീ​സ് പി​ന്നാ​ലെ സൂ​പ്ര​ണ്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നീ​ക്കം ചെ​യ്യു​ക​യാ​യി​രു​ന്നു.

Kerala

ഒ​പി സ​മ​യം വ​ർ​ധി​പ്പി​ച്ച ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്ക​ണം; പ്ര​തി​ഷേ​ധ​വു​മാ​യി കെ​ജി​എം​ഒ​എ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ ഡോ​ക്ട​ർ​മാ​രു​ടെ ഒ​പി സ​മ​യം ഉ​ച്ച​യ്ക്ക് ര​ണ്ട് മ​ണി വ​രെ വ​ർ​ധി​പ്പി​ച്ചു​കൊ​ണ്ട് സ​ർ​ക്കാ​ർ പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി കേ​ര​ള ഗ​വ​ൺ​മെ​ന്‍റ് മെ​ഡി​ക്ക​ൽ ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ.

ആ​ശു​പ​ത്രി​ക​ളി​ലെ അ​മി​ത​മാ​യ തി​ര​ക്കും ജോ​ലി​ഭാ​ര​വും പ​രി​ഹ​രി​ക്കാ​ൻ ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ൽ ത​സ്തി​ക​ക​ൾ സൃ​ഷ്ടി​ച്ച് ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് പ​ക​രം ജോ​ലി സ​മ​യം നീ​ട്ടു​ന്ന​തു​പോ​ലു​ള്ള കു​റു​ക്കു​വ​ഴി​ക​ൾ അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും സം​ഘ​ട​ന അ​റി​യി​ച്ചു.

ഡോ​ക്ട​ർ​മാ​രു​ടെ ത​സ്തി​ക​ക​ൾ വ​ർ​ധി​പ്പി​ക്കാ​തെ ഒ​പി സ​മ​യം മാ​ത്രം നീ​ട്ടു​ന്ന​ത് ചി​കി​ത്സ​യു​ടെ ഗു​ണ​നി​ല​വാ​ര​ത്തെ സാ​ര​മാ​യി ബാ​ധി​ക്കു​ക​യും ഡോ​ക്ട​ർ​മാ​രെ ക​ടു​ത്ത ശാ​രീ​രി​ക-​മാ​ന​സി​ക സ​മ്മ​ർ​ദ​ത്തി​ലേ​ക്ക് ത​ള്ളി​വി​ടു​മെ​ന്നും കെ​ജി​എം​ഒ​എ പ്ര​തി​ക​രി​ച്ചു.

അ​ടി​യ​ന്തി​ര​മാ​യി ഉ​ത്ത​ര​വ് പി​ൻ​വ​ലി​ച്ചി​ല്ലെ​ങ്കി​ൽ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്ന് കെ​ജി​എം​ഒ​എ അ​റി​യി​ച്ചു.

Kerala

ആ​റ്റു​കാ​ൽ പൊ​ങ്കാ​ല​യ്ക്കൊ​രു​ങ്ങി ത​ല​സ്ഥാ​ന ന​ഗ​രി

തി​രു​വ​ന​ന്ത​പു​രം: ആ​റ്റു​കാ​ൽ പൊ​ങ്കാ​ല​യ്ക്കൊ​രു​ങ്ങി ത​ല​സ്ഥാ​ന ന​ഗ​രി. ആ​റ്റു​കാ​ല​മ്മ​യ്ക്ക് പൊ​ങ്കാ​ല​യ​ർ​പ്പി​ക്കാ​നാ​യി ഭ​ക്ത​ല​ക്ഷ​ങ്ങ​ളാ​ണ് ന​ഗ​ര​വീ​ഥി​ക​ളി​ൽ അ​ടു​പ്പു​കൂ​ട്ടി കാ​ത്തി​രി​ക്കു​ന്ന​ത്. രാ​വി​ലെ 9:45ന് ​പൊ​ങ്കാ​ല​യു​ടെ അ​ടു​പ്പു​വെ​ട്ട് ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കും.

നേ​ര​ത്തെ ത​ന്നെ ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സ്ത്രീ​ക​ൾ‌ ഇ​ഷ്ടി​ക നി​ര​ത്തി സ്ഥാ​നം ഉ​റ​പ്പി​ച്ചി​രു​ന്നു. ഉ​ച്ച​യ്ക്ക് 2.15ന് ​ആ​ണ് പൊ​ങ്കാ​ല നി​വേ​ദി​ക്കു​ന്ന​ത്. ച​ന്ദ്ര​ഗ്ര​ഹ​ണ​മാ​യ​തി​നാ​ൽ ഉ​ച്ച ക​ഴി​ഞ്ഞ് 3.10 മു​ത​ൽ രാ​ത്രി ഏ​ഴ് വ​രെ ക്ഷേ​ത്ര ദ​ർ​ശ​നം ഉ​ണ്ടാ​കി​ല്ല.

രാ​ത്രി 8.30 ന് ​കു​ത്തി​യോ​ട്ട ബാ​ല​ന്മാ​രെ ചൂ​ര​ൽ​ക്കു​ത്ത് ച​ട​ങ്ങ് ന​ട​ക്കും. തു​ട​ർ​ന്ന് രാ​ത്രി 10.45 ന് ​മ​ണ​ക്കാ​ട് ധ​ർ​മ​ശാ​സ്താ ക്ഷേ​ത്ര​ത്തി​ലേ​ക്ക് ദേ​വി​യു​ടെ എ​ഴു​ന്ന​ള്ള​ത്തു പു​റ​പ്പെ​ടും. ആ​റ്റു​കാ​ൽ പൊ​ങ്കാ​ല​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് പ്രാ​ദേ​ശി​ക അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​മു​ണ്ടാ​കും. സം​സ്ഥാ​ന​ത്ത് ചൂ​ട് കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പൊ​ങ്കാ​ല​യ്ക്ക് എ​ത്തു​വ​ർ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചി​ട്ടു​ണ്ട്. പൊ​ങ്കാ​ല ക​ഴി​ഞ്ഞ് മ​ട​ങ്ങു​ന്ന​വ​ർ​ക്കാ​യി അ​ധി​ക ട്രെ​യി​നു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​മെ​ന്ന് റെ​യി​ൽ​വേ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കെ​എ​സ്ആ​ർ​ടി​സി​യും പ്ര​ത്യേ​ക സ​ർ​വീ​സു​ക​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Kerala

പ്ര​തി​രോ​ധ​ത്തി​ലാ​ക്കാ​ൻ ഇ​ട​തു​പ​ക്ഷം; കു​ലു​ങ്ങാ​തെ പ്ര​തി​പ​ക്ഷം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​ബ​​​രി​​​മ​​​ല സ്വ​​​ർ​​​ണ​​​പ്പാ​​​ളി വി​​​ഷ​​​യം ക​​​ഴി​​​ഞ്ഞാ​​​ൽ സ​​​മീ​​​പ​​​കാ​​​ല​​​ത്താ​​​യി ഇ​​​ട​​​തു​​​പ​​​ക്ഷ​​​ത്തെ​​​യും ഇ​​​ട​​​തു​​​സ​​​ർ​​​ക്കാ​​​രി​​​നെ​​​യും ഏ​​​റ്റ​​​വു​​​മ​​​ധി​​​കം വി​​​മ​​​ർ​​​ശി​​​ക്കാ​​​ൻ വ​​​ക ന​​​ൽ​​​കു​​​ന്ന​​​ത് ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പാ​​​യി​​​രു​​​ന്നു. സ​​​ർ​​​ക്കാ​​​രി​​​നെ പ്ര​​​തി​​​ക്കൂ​​​ട്ടി​​​ലാ​​​ക്കാ​​​ൻ ദി​​​വ​​​സേ​​​ന​​​യെ​​​ന്നോ​​​ണം വി​​​വാ​​​ദ സം​​​ഭ​​​വ​​​ങ്ങ​​​ൾ പു​​​റ​​​ത്തു വ​​​ന്നുകൊ​​​ണ്ടി​​​രു​​​ന്നു. ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ് വെ​​​ന്‍റി​​​ലേ​​​റ്റ​​​റി​​​ൽ എ​​​ന്ന​​​താ​​​യി​​​രു​​​ന്നു ഒ​​​രു യു​​​ഡി​​​എ​​​ഫ് കാ​​​പ്സ്യൂ​​​ൾ ത​​​ന്നെ.

പ്ര​​​തി​​​ക്കൂ​​​ട്ടി​​​ൽ നി​​​ന്ന​​​തും പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ൾ​​​ക്ക് ഇ​​​ര​​​യാ​​​യ​​​തും സ്വാ​​​ഭാ​​​വി​​​ക​​​മാ​​​യും ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി വീ​​​ണാ ജോ​​​ർ​​​ജ് ആ​​​യി​​​രു​​​ന്നു. ഇ​​​തേ വീ​​​ണാ ജോ​​​ർ​​​ജ് ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​ക്കു ക​​​ള​​​ത്തി​​​ലേ​​​ക്കു ശ​​​ക്ത​​​മാ​​​യി മ​​​ട​​​ങ്ങി​​​വ​​​രു​​​ന്ന​​​തി​​​നു നി​​​മി​​​ത്ത​​​മാ​​​യി മാ​​​റു​​​ന്ന കാ​​​ഴ്ച​​​യാ​​​ണ് ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം ക​​​ണ്ണൂ​​​രി​​​ൽ ക​​​ണ്ട​​​ത്.

ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി​​​ക്കുനേ​​​രെ ര​​​ണ്ടു കെ​​​എ​​​സ്‌​​​യു പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ക​​​രി​​​ങ്കൊ​​​ടി വീ​​​ശി പ്ര​​​തി​​​ഷേ​​​ധി​​​ക്കു​​​ന്ന​​​താ​​​ണു ടെ​​​ലി​​​വി​​​ഷ​​​ൻ ദൃ​​​ശ്യ​​​ങ്ങ​​​ളി​​​ൽ കാ​​​ണു​​​ന്ന​​​ത്. പോ​​​ലീ​​​സ് ഇ​​​വ​​​രെ പി​​​ടി​​​ച്ചു മാ​​​റ്റു​​​ന്ന​​​തും കാ​​​ണാ​​​മാ​​​യി​​​രു​​​ന്നു. പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​രു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ മ​​​ന്ത്രി​​​ക്കു പ​​​രി​​​ക്കേ​​​റ്റു എ​​​ന്ന വാ​​​ർ​​​ത്ത​​​യാ​​​ണു തൊ​​​ട്ടു​​​പി​​​ന്നാ​​​ലെ വ​​​ന്ന​​​ത്. മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​ൾ​​​പ്പെ​​​ടെ മ​​​ന്ത്രി​​​മാ​​​രും പാ​​​ർ​​​ട്ടി നേ​​​താ​​​ക്ക​​​ളും ഒ​​​റ്റ​​​ക്കെ​​​ട്ടാ​​​യി രം​​​ഗ​​​ത്തു വ​​​ന്നു. കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ ഹീ​​​ന​​​രാ​​​ഷ്‌ട്രീ​​​യം എ​​​ന്നാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ സം​​​ഭ​​​വ​​​ത്തെ വി​​​ശേ​​​ഷി​​​പ്പി​​​ച്ച​​​ത്.

കേ​​​ര​​​ള​​​ത്തി​​​ലെ​​​ന്പാ​​​ടും വ​​​ൻ പ്ര​​​തി​​​ഷേ​​​ധം ഉ​​​യ​​​ർ​​​ന്നു. കെ​​​എ​​​സ്‌​​​യു ആ​​​ണു പ്ര​​​തി​​​സ്ഥാ​​​ന​​​ത്തെ​​​ങ്കി​​​ലും സി​​​പി​​​എം നേ​​​താ​​​ക്ക​​​ൾ വി.​​​ഡി. സ​​​തീ​​​ശ​​​നു നേ​​​രേയാ​​​ണു വി​​​ര​​​ൽ ചൂ​​​ണ്ടി​​​യ​​​ത്. സ​​​തീ​​​ശ​​​ന്‍റെ അ​​​റി​​​വോ​​​ടെ മ​​​ന്ത്രി​​​യെ ആ​​​ക്ര​​​മി​​​ച്ചു എ​​​ന്നാ​​​യി​​​രു​​​ന്നു അ​​​വ​​​ർ പ​​​റ​​​ഞ്ഞു വ​​​ച്ച​​​ത്. ക​​​ണ്ണൂ​​​രി​​​ൽ ഡി​​​സി​​​സി ഓ​​​ഫീ​​​സി​​​നു മു​​​ന്നി​​​ലു​​​ണ്ടാ​​​യ പ്ര​​​തി​​​ഷേ​​​ധം ക​​​ല്ലേ​​​റി​​​ലും സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ലും ക​​​ലാ​​​ശി​​​ച്ചു.

എ​​​ൽ​​​ഡി​​​എ​​​ഫി​​​നെ സം​​​ബ​​​ന്ധി​​​ച്ചി​​​ട​​​ത്തോ​​​ളം ഇ​​​തു വീ​​​ണു കി​​​ട്ടി​​​യ അ​​​വ​​​സ​​​ര​​​മാ​​​ണ്. അ​​​വ​​​ർ അ​​​ത് പ​​​ര​​​മാ​​​വ​​​ധി പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തു സ്വാ​​​ഭാ​​​വി​​​കം. പ​​​ക്ഷേ യു​​​ഡി​​​എ​​​ഫ് പ്ര​​​തി​​​രോ​​​ധ​​​ത്തി​​​ലേ​​​ക്കു നീ​​​ങ്ങു​​​ന്ന​​​ത​​​ല്ല ക​​​ണ്ട​​​ത്. കെ​​​എ​​​സ്‌​​​യു​​​ക്കാ​​​ർ മ​​​ന്ത്രി​​​യെ ആ​​​ക്ര​​​മി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും ആ​​​ക്ര​​​മി​​​ച്ചു എ​​​ന്ന​​​ത് ക​​​ള്ള​​​ക്ക​​​ഥ​​​യാ​​​ണെ​​​ന്നും അ​​​വ​​​ർ തി​​​രി​​​ച്ച​​​ടി​​​ച്ചു. വീ​​​ണാ ജോ​​​ർ​​​ജ് ന​​​ല്ലൊ​​​രു ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി അ​​​ല്ലെ​​​ങ്കി​​​ലും ന​​​ല്ലൊ​​​രു അ​​​ഭി​​​നേ​​​ത്രി ആ​​​ണെ​​​ന്നു തെ​​​ളി​​​യി​​​ച്ചെ​​​ന്നാ​​​യി​​​രു​​​ന്നു കെ. ​​​സു​​​ധാ​​​ക​​​ര​​​ന്‍റെ പ്ര​​​തി​​​ക​​​ര​​​ണം.

മ​​​ന്ത്രി​​​യെ ആ​​​ക്ര​​​മി​​​ച്ചു എ​​​ന്ന ആ​​​രോ​​​പ​​​ണം കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ണ്ണി ജോ​​​സ​​​ഫ് നി​​​ഷേ​​​ധി​​​ച്ചു. മ​​​ന്ത്രി​​​യെ ആ​​​ക്ര​​​മി​​​ക്കു​​​ന്ന​​​തി​​​ന്‍റെ​​​യോ കെ​​​എ​​​സ്‌​​​യു പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ അ​​​ടു​​​ത്തേ​​​ക്കു ചെ​​​ല്ലു​​​ന്ന​​​തി​​​ന്‍റെ​​​യോ ദൃ​​​ശ്യ​​​ങ്ങ​​​ൾ ഇ​​​ല്ലെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ പ​​​റ​​​ഞ്ഞു. ആ​​​ഘോ​​​ഷി​​​ക്കു​​​ന്നെ​​​ങ്കി​​​ൽ ആ​​​ഘോ​​​ഷി​​​ച്ചോ​​​ട്ടെ. ഏ​​​താ​​​യാ​​​ലും മ​​​ന്ത്രി​​​ക്കെ​​​തി​​​രേയു​​​ള്ള പ്ര​​​തി​​​ഷേ​​​ധം തു​​​ട​​​രു​​​മെ​​​ന്നും സ​​​തീ​​​ശ​​​ൻ പ​​​റ​​​ഞ്ഞു. സ​​​ർ​​​ക്കാ​​​ർ പ്ര​​​തി​​​ക്കൂ​​​ട്ടി​​​ലാ​​​യ ഡേ​​​റ്റ ചോ​​​ർ​​​ച്ച​​​യി​​​ൽനി​​​ന്നു ശ്ര​​​ദ്ധ തി​​​രി​​​ക്കാ​​​നു​​​ള്ള അ​​​പ​​​ഹാ​​​സ്യ ആ​​​ക്ര​​​മ​​​ണക​​​ഥ​​​യെ​​​ന്നാ​​​ണ് സം​​​ഭ​​​വ​​​ത്തെ ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല വി​​​ശേ​​​ഷി​​​പ്പി​​​ച്ച​​​ത്.

2013 ഒ​​​ക്ടോ​​​ബ​​​ർ 27ന് ​​​അ​​​ന്ന​​​ത്തെ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ൻ ചാ​​​ണ്ടി​​​ക്കു നേ​​​രേ ക​​​ണ്ണൂ​​​രി​​​ൽ സി​​​പി​​​എം പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ക​​​ല്ലെ​​​റി​​​ഞ്ഞ സം​​​ഭ​​​വ​​​മാ​​​ണ് കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​ക്ക​​​ൾ ഇ​​​പ്പോ​​​ൾ ഓ​​​ർ​​​മി​​​പ്പി​​​ക്കു​​​ന്ന​​​ത്. സോ​​​ളാ​​​ർ സ​​​മ​​​ര​​​ത്തി​​​ന്‍റെ കാ​​​ല​​​മാ​​​യി​​​രു​​​ന്നു അ​​​ത്. അ​​​ന്നു കാ​​​റി​​​ന്‍റെ ചി​​​ല്ലു​​​ ത​​​ക​​​ർ​​​ത്ത് ക​​​ല്ല് മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ നെ​​​റ്റി​​​യി​​​ൽ കൊ​​​ണ്ടു.

അ​​​തേ​​​സ​​​മ​​​യം ഇ​​​പ്പോ​​​ൾ കെ​​​എ​​​സ്‌​​​യു പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി​​​യെ ആ​​​ക്ര​​​മി​​​ക്കു​​​ന്ന ദൃ​​​ശ്യ​​​ങ്ങ​​​ളൊ​​​ന്നും കാ​​​ണാ​​​നി​​​ല്ലെ​​​ന്ന് അ​​​വ​​​ർ വാ​​​ദി​​​ക്കു​​​ന്നു.

Kerala

ശസ്ത്രക്രിയാ ഉപകരണം വയറ്റിൽ ഇരുന്നാലും പ്രശ്നമില്ലെന്ന് ഡോക്ടർ; വീട്ടമ്മ അഞ്ചു വർഷം വേദനയിൽ പുളഞ്ഞതോ?

അമ്പലപ്പുഴ: വീട്ടമ്മയുടെ വയറ്റിൽ കത്രിക കണ്ടെത്തിയ സംഭവത്തിൽ വിചിത്ര വാദവുമായി ഡോക്ടർ രംഗത്ത്. മെഡിക്കൽ ഉപകരണങ്ങൾ വയറ്റിൽ ഇരുന്നാലും പ്രശ്നമില്ലെന്നും
ഇപ്പോഴത്തെ വേദന മെഡിക്കൽ ഉപകരണം ഇരുന്നത് കൊണ്ട് ആവണമെന്നില്ലെന്നുമുള്ള വിചിത്ര വാദമാണ് അന്നു ശസ്ത്രക്രിയ നടത്തിയ യൂണിറ്റിന്‍റെ മേധാവിയായ ഡോക്ടർ ലളിതാംബിക നിരത്തുന്നത്.

അന്നത്തെ ഗൈനക്കോളജി വിഭാഗം മേധാവി ഡോ. ലളിതാംബികയുടെ യൂണിറ്റാണ് സർജറിക്കു മേൽനോട്ടം വഹിച്ചത്. ഡോ.ഷാഹിദയാണ് സർജറി നടത്തിയത്. ഡോ. ഷാഹിദ നിലവിൽ തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ ഗൈനക്കോളജി യൂണിറ്റ് ചീഫാണ്.
സർജറിയിൽ എല്ലാ പ്രോട്ടോകോളും പാലിച്ചു. അന്ന് ഉപയോഗിച്ച എല്ലാം ഉപകരണങ്ങളും ആശുപത്രിയിലുണ്ടെന്നും ഡോ. ലളിതാംബിക പറയുന്നു.

ഡോക്ടറുടെ വിശദീകരണത്തിനെതിരേ ആരോഗ്യമന്ത്രി വീണാ ജോർജ് രൂക്ഷമായിട്ടാണ് പ്രതികരിച്ചത്. വിരമിച്ചവരാണെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നിയമനടപടി നേരിടുമെന്നു മന്ത്രി മുന്നറിയിപ്പ് നൽകി. അതേസമയം, സംഭവത്തെക്കുറിച്ച് ഒാർമയില്ലെന്നാണ് ഡോ.ഷാഹിദ മാധ്യമങ്ങളോടു പ്രതികരിച്ചത്. തുടർന്ന് ഇവർ ഫോൺ സ്വിച്ച് ഒാഫ് ആക്കുകയും ചെയ്തു. 

അഞ്ചു വർഷം നരകയാതന

ശസ്ത്രക്രിയ ഉപകരണം വയറ്റിൽ ഇരുന്നാലും കുഴപ്പമില്ലെന്നു ഡോക്ടർ പറയുമ്പോൾ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കു വീട്ടമ്മ വയറ്റില്‍ കത്രികയുമായി അഞ്ചു വർഷമായി വേദന തിന്നുകയായിരുന്നെന്നു കുടുംബാംഗങ്ങൾ പറയുന്നു.

പുന്നപ്ര തെക്ക് പഞ്ചായത്ത് അഞ്ചാം വാര്‍ഡ് നാല്‍പ്പതില്‍ച്ചിറ ഉഷാ ജോസഫാ(59) ണ് ഡോക്ടര്‍മാരുടെ അനാസ്ഥയില്‍ നരകയാതന അനുഭവിച്ചത്. ഗര്‍ഭപാത്രം നീക്കം ചെയ്യാനായി 2021 മേയ് 10 നാണ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഉഷ ജോസഫിന്‍റെ ശസ്ത്രക്രിയ നടക്കുന്നത്. 

ശസ്ത്രക്രിയയ്ക്കു ശേഷം കടുത്ത വേദന അനുഭവപ്പെടുകയും തുടര്‍ച്ചയായി രക്തസ്രാവം ഉണ്ടാകുകയും ചെയ്തു. വിവിധ ഡോക്ടര്‍മാരുടെ ചികിത്സ തേടിയെങ്കിലും രോഗം ഭേദമായില്ല, കാരണവും കണ്ടെത്താനായില്ല. വർഷങ്ങൾ വേദന തിന്ന് ആശുപത്രികളിൽ കയറിയിറങ്ങി നടക്കുകയായിരുന്നു ഉഷ.

ഒടുവിൽ എക്സ്‌റേയിൽ

തുടർന്നു കഴിഞ്ഞ ദിവസം ആലപ്പുഴയിലുള്ള യൂറോളജി വിഭാഗം ഡോക്ടറെ സമീപിച്ചു. എക്സ്റേ ഉള്‍പ്പെടെയുള്ള പരിശോധനയ്ക്കു കുറിച്ചു നല്‍കി. തുടര്‍ന്നാണ് വയറിനുള്ളില്‍ കത്രിക കുടുങ്ങിയത് കണ്ടെത്തിയത്. രോഗിയോട് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടാന്‍ നിർദേശിക്കുകയായിരുന്നു.

അടുത്ത ദിവസം ശസ്ത്രക്രിയിലൂടെ കത്രിക നീക്കം ചെയ്യാമെന്നു ഡോക്ടര്‍മാര്‍ പറഞ്ഞതായി ഉഷ ജോസഫ് പറയുന്നു.
തുടർന്നു വീട്ടിലെത്തിയ ശേഷം സംഭവത്തിന്‍റെ തീവ്രത മനസിലാക്കിയ ബന്ധുക്കള്‍ വിവരം മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് നേതാവും പുന്നപ്ര തെക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്‍റ്മായ കെ.എഫ്.തോബിയാസിനെ വിവരമറിയിച്ചു.

തുടര്‍ന്ന് പുന്നപ്ര പൊലീസില്‍ പരാതിയും നൽകി. ഇതേത്തുടർന്നു പ്രശ്നത്തിൽ ഇടപെട്ട കെ.സി. വേണുഗോപാൽ എംപി ഉഷയെ കൊച്ചി അമൃത ആശുപത്രിയിലേക്കു മാറ്റി. ഇതിനിടെ, ആലപ്പുഴ മെഡിക്കൽ കോളജിൽ യൂത്ത് കോൺഗ്രസ് അടക്കമുള്ളവരുടെ ശക്തമായ സമരം അരങ്ങേറി.

Kerala

ഡോക്ടർക്കെതിരേ നടപടിയെടുക്കണം, നഷ്ടപരിഹാരം വേണം: ഉഷയുടെ മകന്‍ ഷിബിന്‍

കൊച്ചി: ശസ്ത്രക്രിയയ്ക്കിടെ വീട്ടമ്മയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഇന്നു തന്നെ പരാതി നല്‍കി നിയമപരമായി മുന്നോട്ടു പോകുമെന്നു ഉഷ ജോസഫിന്‍റെ മകന്‍ ഷിബിന്‍. ഡോക്ടര്‍ക്കെതിരെ നടപടി എടുക്കണമെന്നും നഷ്‌ടപരിഹാരം വേണമെന്നും ഷിബിന്‍ മാധ്യമങ്ങളോടു പ്രതികരിച്ചു.

അമ്പലപ്പുഴ പോലീസിലും എറണാകുളം പോലീസിനും പരാതി കൊടുക്കും. നമ്മള്‍ക്കു വന്നതു പോലെ മറ്റാര്‍ക്കും വരാന്‍ പാടില്ലെന്നു കരുതിയാണ് കേസുമായി മുന്നോട്ടുപോകുന്നത്. ഡോക്ടര്‍ക്കെതിരെ നടപടി എടുക്കണം. നഷ്ടപരിഹാരം വേണം. പല സ്ഥലത്തും ചികിത്സയ്ക്കായി പോയി. അമ്മ ഒരുപാട് അനുഭവിച്ചു. ഇതാണ് പ്രശ്‌നമെന്നു കണ്ടുപിടിക്കാനായില്ല. ഇപ്പോഴാണ് അറിയുന്നത്.

വീട്ടിൽ പോയി കണ്ടു

ഡോക്ടറുടെ വീട്ടില്‍പോയി പൈസ കൊടുത്തു കണ്‍സൾട്ട് ചെയ്ത ശേഷമാണ് ശസ്ത്രക്രിയ നടത്തിയത്. വീട്ടില്‍ പോയി കണ്ടതിനു ശേഷമാണ് ഡോക്ടര്‍ ലളിതാംബിക വണ്ടാനത്തേക്കു റെഫര്‍ ചെയ്തത്. ഇനി വണ്ടാനം മെഡിക്കല്‍ കോളജിലേക്കുതന്നെ പോയി ഓപ്പറേഷന്‍ നടത്താൻ അമ്മയ്ക്കു നല്ല പേടിയുണ്ട്.
ഇടയ്ക്കു വേദന വരുമ്പോള്‍ ഓപ്പറേഷന്‍ ചെയ്തതു കൊണ്ടായിരിക്കുമെന്നാണ് കരുതിയത്.

വേദന വന്ന് ആശുപത്രിയില്‍ പോയപ്പോള്‍ മൂത്രത്തില്‍ കല്ലാണെന്നായിരുന്നു അവർ സംശയിച്ചിരുന്നത്. അതിനു വേണ്ടി എക്‌സറേ എടുത്തപ്പോഴാണ് കത്രിക കണ്ടെത്തിയത്. വേദന വരുമ്പോഴൊക്കെ ആശുപത്രിയില്‍നിന്നു മരുന്നു തന്നു വിടുകയാണ് ചെയ്തിട്ടുള്ളത്. ആശുപത്രിയില്‍നിന്ന് ആരും ബന്ധപ്പെട്ടിട്ടില്ല. ഞങ്ങള്‍ അങ്ങോട്ടു പോയപ്പോള്‍ തിങ്കളാഴ്ച വന്നാല്‍ മതി സര്‍ജറി ചെയ്തു മാറ്റി തരാമെന്നാണ് പറഞ്ഞതെന്നും ഷിബിന്‍ പറഞ്ഞു.

Kerala

അഞ്ചു വർഷത്തെ വേദനയ്ക്ക് ആരു മറുപടി പറയും? വിവാദ ശസ്ത്രക്രിയ നടത്തിയത് ഡോ.ഷാഹിദ

ആലപ്പുഴ: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കു വീട്ടമ്മ വയറ്റില്‍ കത്രികയുമായി അഞ്ചു വർഷം വേദന തിന്നതിന് ആരു മറുപടി പറയുമെന്ന ചോദ്യം ബാക്കി. പുന്നപ്ര തെക്ക് പഞ്ചായത്ത് അഞ്ചാം വാര്‍ഡ് നാല്‍പ്പതില്‍ച്ചിറ ഉഷാ ജോസഫാ(59) ണ് ഡോക്ടര്‍മാരുടെ അനാസ്ഥയില്‍ നരകയാതന അനുഭവിച്ചത്.

ഗര്‍ഭപാത്രം നീക്കം ചെയ്യാനായി 2021 മേയ് 10 നാണ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഉഷ ജോസഫിന്‍റെ ശസ്ത്രക്രിയ നടക്കുന്നത്. ഡോ. ലളിതാംബികയുടെ യൂണിറ്റിലായിരുന്നു ശസ്ത്രക്രിയ. ഡോ. ഷാഹിദയാണ് ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകിയതെന്നാണ് റിപ്പോർട്ട്. ഡോ. ഷാഹിദ നിലവിൽ എസ്എടി ആശുപത്രിയിലെ ഗൈനക്കോളജി യൂണിറ്റ് ചീഫാണ്.

ശസ്ത്രക്രിയയ്ക്കു ശേഷം കടുത്ത വേദന അനുഭവപ്പെടുകയും തുടര്‍ച്ചയായി രക്തസ്രാവം ഉണ്ടാകുകയും ചെയ്തു. വിവിധ ഡോക്ടര്‍മാരുടെ ചികിത്സ തേടിയെങ്കിലും രോഗം ഭേദമായില്ല, കാരണവും കണ്ടെത്താനായില്ല. വർഷങ്ങൾ വേദന തിന്ന് ആശുപത്രികളിൽ കയറിയിറങ്ങി നടക്കുകയായിരുന്നു ഉഷ.

തുടർന്നു കഴിഞ്ഞ ദിവസം ആലപ്പുഴയിലുള്ള യൂറോളജി വിഭാഗം ഡോക്ടറെ സമീപിച്ചു. എക്സ്റേ ഉള്‍പ്പെടെയുള്ള പരിശോധനയ്ക്കു കുറിച്ചു നല്‍കി. തുടര്‍ന്നാണ് വയറിനുള്ളില്‍ കത്രിക കുടുങ്ങിയത് കണ്ടെത്തിയത്. രോഗിയോട് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടാന്‍ നിർദേശിക്കുകയായിരുന്നു.

അടുത്ത ദിവസം ശസ്ത്രക്രിയിലൂടെ കത്രിക നീക്കം ചെയ്യാമെന്നു ഡോക്ടര്‍മാര്‍ പറഞ്ഞതായി ഉഷ ജോസഫ് പറയുന്നു. തുടർന്നു വീട്ടിലെത്തിയ ശേഷം സംഭവത്തിന്‍റെ തീവ്രത മനസിലാക്കിയ ബന്ധുക്കള്‍ വിവരം മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് നേതാവും പുന്നപ്ര തെക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്‍റ്മായ കെ.എഫ്.തോബിയാസിനെ വിവരമറിയിച്ചു.

തുടര്‍ന്ന് പുന്നപ്ര പൊലീസില്‍ പരാതിയും നൽകി. ഇതേത്തുടർന്ന് പ്രശ്നത്തിൽ ഇടപെട്ട കെ.സി.വേണുഗോപാൽ എംപി ഉഷയെ കൊച്ചി അമൃത ആശുപത്രിയിലേക്കു മാറ്റി. ഇതിനിടെ, ആലപ്പുഴ മെഡിക്കൽ കോളജിൽ യൂത്ത് കോൺഗ്രസ് അടക്കമുള്ളവരുടെ ശക്തമായ സമരം അരങ്ങേറി.

Kerala

സം​സ്ഥാ​ന​ത്തെ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ പ്ര​തി​സ​ന്ധി​യി​ലേ​ക്ക്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം വ്യാ​ഴാ​ഴ്ച മു​ത​ൽ പ്ര​തി​സ​ന്ധി​യി​ലാ​കും. അ​നി​ശ്ചി​ത​കാ​ല ഒ​പി ബ​ഹി​ഷ്ക​ര​ണ സ​മ​ര​ത്തി​നൊ​പ്പം വ്യാ​ഴാ​ഴ്ച മു​ത​ൽ അ​ടി​യ​ന്ത​ര​മ​ല്ലാ​ത്ത ശ​സ്ത്ര​ക്രി​യ​ക​ളും നി​ർ​ത്തി​വ​യ്ക്കും.

സ​മ​രം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ർ​ജി​ന്‍റെ ആ​വ​ശ്യം കെ​ജി​എം​സി​ടി​എ ത​ള്ളി​ക്ക​ള‍​ഞ്ഞി​രു​ന്നു. അ​ടി​യ​ന്ത​ര​മ​ല്ലാ​ത്ത ശ​സ്ത്ര​ക്രി​യ​ക​ൾ നി​ർ​ത്തി​വ​യ്ക്കു​ന്ന​തോ​ടെ നേ​ര​ത്തെ നി​ശ്ച​യി​ച്ചു​റ​പ്പി​ച്ച ശ​സ്ത്ര​ക്രി​യ​ക​ൾ മു​ട​ങ്ങും.

അ​തേ​സ​മ​യം അ​വ​ശ്യ സേ​വ​ന​ങ്ങ​ളാ​യ ക്യാ​ഷ്വാ​ലി​റ്റി, ലേ​ബ​ർ റൂം, ​ഐ​സി​യു, ഐ​പി ചി​കി​ത്സ, മ​റ്റ് അ​ടി​യ​ന്തി​ര ചി​കി​ത്സ​ക​ൾ, അ​ടി​യ​ന്തി​ര ശ​സ്ത്ര​ക്രി​യ​ക​ൾ, പോ​സ്റ്റ്‌​മോ​ർ​ട്ടം എ​ന്നി​വ​യെ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളി​ൽ നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

ശ​മ്പ​ള​കു​ടി​ശി​ക അ​നു​വ​ദി​ക്കു​ക, ത​സ്തി​ക​ക​ൾ സൃ​ഷ്ടി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി വ്യാ​ഴാ​ഴ്ച കെ​ജി​എം​സി​ടി​എ സെ​ക്ര​ട്ട​റി​യേ​റ്റി​ന് മു​ന്നി​ൽ ധ​ർ​ണ​യും സം​ഘ​ടി​പ്പി​ക്കും.

Kerala

പ്ര​സ​വ ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ കു​ഞ്ഞ് മ​രി​ച്ച സം​ഭ​വം; ഡോ. ​ബി​ന്ദു സു​ന്ദ​റി​ന് സ​സ്പെ​ൻ​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം: നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​സ​വ ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ കു​ഞ്ഞ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഡോ​ക്ട​ർ​ക്കെ​തി​രെ ക​ടു​ത്ത ന​ട​പ​ടി​യു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ്. ആ​രോ​പ​ണം നേ​രി​ടു​ന്ന ഡോ. ​ബി​ന്ദു സു​ന്ദ​റി​നെ സ്ഥ​ലം മാ​റ്റി​യ​തി​ന് പി​ന്നാ​ലെ സ​സ്പെ​ൻ​ഡ് ചെ​യ്ത് ആ​രോ​ഗ്യ​വ​കു​പ്പ്.

ബി​ന്ദു സു​ന്ദ​റി​നെ​തി​രെ കൈ​ക്കൂ​ലി ആ​രോ​പ​ണ​വും ഉ​യ​ർ​ന്നി​രു​ന്നു. ബി​ന്ദു സു​ന്ദ​റി​നെ പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്കാ​ണ് മാ​റ്റി​യി​രു​ന്ന​ത്. കു​ടും​ബം പ്ര​തി​ഷേ​ധം ക​ടു​പ്പി​ച്ച​തോ​ടെ​യാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് ഡോ​ക്ട​ർ​ക്കെ​തി​രെ കൂ​ടു​ത​ൽ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ന്ന​ത്. 

സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ കു​ടും​ബ​ത്തി​നൊ​പ്പം വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. ഡോ​ക്ട​ർ​ക്കെ​തി​രെ ക​ടു​ത്ത ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം ഏ​റ്റെ​ടു​ക്കി​ല്ലെ​ന്ന് കു​ടും​ബം അ​റി​യി​ച്ചി​രു​ന്നു. 

ഗു​രു​ത​രാ​വ​സ്ഥ​യി​ലെ​ന്നു ക​ണ്ടി​ട്ടും ശ​സ്ത്ര​ക്രി​യ മ​ണി​ക്കൂ​റു​ക​ൾ വൈ​കി​പ്പി​ക്ക​ൽ, വി​വ​രം ബ​ന്ധു​ക്ക​ളെ അ​റി​യി​ക്കാ​തി​രി​ക്ക​ൽ, അ​വ​സാ​ന നി​മി​ഷം മാ​ത്രം ശ​സ്ത്ര​ക്രി​യ ന​ട​ത്തി കു​ഞ്ഞി​ന്‍റെ മ​ര​ണ​ത്തി​ന് ഇ​ട​യാ​ക്കി​യ ചി​കി​ത്സാ പി​ഴ​വ് തു​ട​ങ്ങി​യ ഗു​രു​ത​ര ആ​രോ​പ​ണ​മാ​ണ് നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ ബി​ന്ദു സു​ന്ദ​റി​നെ​തി​രെ പാ​ലോ​ട് സ്വ​ദേ​ശി​ക​ളാ​യ കു​ടും​ബം ഉ​ന്ന​യി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സം​ഭ​വം. പ്ര​സ​വ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ പു​റ​ത്തെ​ടു​ത്ത കു​ഞ്ഞാ​ണ് മ​രി​ച്ച​ത്. ഇ​തി​ന് പി​ന്നാ​ലെ മ​രി​ച്ച കു​ഞ്ഞി​ന്‍റെ ബ​ന്ധു​ക്ക​ൾ ആ​ശു​പ​ത്രി​ക്ക് മു​ന്നി​ൽ ആ​ർ​ഡി​ഒ​യെ​യും ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നേ​യും ത​ട​ഞ്ഞു​വ​ച്ച് പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. പാ​ലോ​ട് സ്വ​ദേ​ശി നി​ര​ഞ്ജ​ന​യു​ടെ കു​ഞ്ഞാ​ണ് മ​രി​ച്ച​ത്. 

 

Kerala

തി​രു​വ​ന​ന്ത​പു​ര​ത്ത് മീ​നു​ക​ളു​ടെ സാ​മ്പി​ൾ ശേ​ഖ​രി​ച്ചു; മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ്

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞ​ത്തെ ഹോ​ട്ട​ലി​ൽ നി​ന്ന് ആ​ഹാ​രം ക​ഴി​ച്ച​വ​ർ​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ത​ല​സ്ഥാ​ന​ത്ത് മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി മീ​നു​ക​ളു​ടെ സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ച് ആ​രോ​ഗ്യ​വ​കു​പ്പ്.

ശാ​രീ​രി​ക അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട മൂ​ന്ന് പേ​ര്‍ കൂ​ടി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു. വീ​ട്ടി​ൽ നി​ന്ന് പാ​കം ചെ​യ്ത് ക​ഴി​ച്ച​വ​രാ​ണ് ചി​കി​ത്സ തേ​ടി​യ​ത്. മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് കൂ​ടു​ത​ൽ ഇ​ട​ങ്ങ​ളി​ൽ നി​ന്ന് മീ​നു​ക​ളു​ടെ സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ക്കു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. 

നി​ല​വി​ൽ ചി​കി​ത്സ തേ​ടി​യി​രി​ക്കു​ന്ന​ത് വി​ഴി​ഞ്ഞ​ത്തെ ഹോ​ട്ട​ലി​ൽ നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ച​വ​ര​ല്ല. ന​ഗ​ര​ത്തി​ൽ പാ​ള​യ​ത്ത് നി​ന്നും കോ​വ​ള​ത്ത് നി​ന്നും ഇ​ന്ന് മീ​നു​ക​ളു​ടെ സാ​മ്പി​ളു​ക​ളെ​ടു​ത്തി​രു​ന്നു. തെ​ര​ഞ്ഞെ​ടു​ത്ത സാ​മ്പി​ളു​ക​ൾ എ​റ​ണാ​കു​ളം സി​ഐ​എ​ഫ്ടി​യി​ലേ​ക്ക് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​യ്ക്കും.

Kerala

പ്ര​സ​വ ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ കു​ട്ടി മ​രി​ച്ച സം​ഭ​വം; ഡോ​ക്ട​റോ​ട് നി​ർ​ബ​ന്ധി​ത അ​വ​ധി​യി​ൽ പ്ര​വേ​ശി​ക്കാ​ൻ നി​ർ​ദേ​ശം

തി​രു​വ​ന​ന്ത​പു​രം: നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​സ​വ ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ കു​ട്ടി മ​രി​ച്ച സം​ഭ​വ​ത്തി​ൽ ആ​രോ​പ​ണ വി​ധേ​യ​യാ​യ ഡോ​ക്ട​ർ ബി​ന്ദു സു​ന്ദ​റി​ന് നി​ർ​ബ​ന്ധി​ത അ​വ​ധി​യി​ൽ പ്ര​വേ​ശി​ക്കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശം.

പാ​ലോ​ട് സ്വ​ദേ​ശി​നി നി​ര​ഞ്ജ​ന​യു​ടെ കു​ഞ്ഞ് മ​രി​ച്ച​ത് ചി​കി​ത്സാ പി​ഴ​വെ​ന്ന് ആ​രോ​പി​ച്ച് കു​ടും​ബം രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഡോ​ക്ട​ർ​ക്കെ​തി​രെ മു​ൻ​പും പ​രാ​തി​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഡോ ​റീ​ന അ​റി​യി​ച്ചു.

ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ തി​രി​കെ പ്ര​വേ​ശി​പ്പി​ക്കി​ല്ലെ​ന്നാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് ഡ​യ​റ​ക്ട​റു​ടെ തീ​രു​മാ​നം. സം​ഭ​വം അ​ന്വേ​ഷി​ക്കാ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്നു​ള്ള സം​ഘം ഇ​ന്ന് നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തും.

ക​ഴി​ഞ്ഞ ദി​വ​സം പ​രി​ശോ​ധ​ന​യ്ക്കാ​യി എ​ത്തി​യ നി​ര​ഞ്ജ​ന​യെ അ​ഡ്‌​മി​റ്റാ​വാ​ൻ നി​ര്‍​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. പു​ല​ർ​ച്ചെ നാ​ലോ​ടെ യു​വ​തി​യെ ലേ​ബ​ർ റൂ​മി​ലേ​ക്ക് കൊ​ണ്ടു​പോ​യി. ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ കു​ഞ്ഞി​നെ പു​റ​ത്തെ​ടു​ത്തു.

തു​ട​ർ​ന്ന് കു​ഞ്ഞ് മ​രി​ക്കു​ക​യാ​യി​രു​ന്നു. ശ്വാ​സ ത​ട​സ​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് ഡോ​ക്ട​ർ അ​റി​യി​ച്ച​ത്. ഇ​തേ തു​ട​ർ​ന്ന് ചി​കി​ത്സ​പി​ഴ​വ് ആ​രോ​പി​ച്ച് ബ​ന്ധു​ക്ക​ളും വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രും പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. 

 

Kerala

ഒ​ൻ​പ​ത് വ​യ​സു​കാ​രി​യു​ടെ കൈ ​മു​റി​ച്ചു​മാ​റ്റി​യ സം​ഭ​വം; കൃ​ത്രി​മ കൈ ​ഇ​ന്ന് ഘ​ടി​പ്പി​ക്കും

പാ​ല​ക്കാ​ട്: ചി​കി​ത്സാ പി​ഴ​വി​നെ തു​ട​ർ​ന്ന് വ​ല​ത് കൈ ​മു​റി​ച്ചു​മാ​റ്റേ​ണ്ടി വ​ന്ന പാ​ല​ക്കാ​ട് പ​ല്ല​ശ​ന സ്വ​ദേ​ശി​യാ​യ ഒ​ൻ​പ​ത് വ​യ​സു​കാ​രി​ക്ക് ഇ​ന്ന് കൃ​ത്രി​മ കൈ ​ഘ​ടി​പ്പി​ക്കും. കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ഇ​ന്ന് രാ​വി​ലെ 11ന് ​ആ​ണ് കു​ട്ടി​ക്ക് കൃ​ത്രി​മ കൈ ​വ​യ്ക്കു​ക.

പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നാ​ണ് കു​ട്ടി​ക്ക് കൃ​ത്രി​മ കൈ ​വ​യ്ക്കാ​നു​ള്ള സാ​മ്പ​ത്തി​ക സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്ത​ത്. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ 24ന് ​സ​ഹോ​ദ​ര​നൊ​പ്പം ക​ളി​ക്കു​ന്ന​തി​നി​ടെ നി​ല​ത്ത് വീ​ണ​തി​നെ തു​ട​ർ​ന്നാ​ണ് കു​ട്ടി​യെ ചി​കി​ത്സ​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത്.

ഇ​തേ തു​ട​ർ​ന്നു​ണ്ടാ​യ ചി​കി​ത്സ പി​ഴ​വി​ന് പി​ന്നാ​ലെ​യാ​ണ് കു​ട്ടി​യു​ടെ കൈ ​മു​റി​ച്ചു​മാ​റ്റി​യ​ത്. കൈ ​മാ​റ്റി​വ​യ്ക്കു​ന്ന​തി​നു​ള്ള സാ​മ്പ​ത്തി​കം കു​ടും​ബ​ത്തി​ന് ഇ​ല്ലെ​ന്നും ക​ള​ക്ട​റെ ക​ണ്ട് പ​രാ​തി അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും കു​ട്ടി​യു​ടെ അ​മ്മ പ​റ​ഞ്ഞി​രു​ന്നു.

കു​ടും​ബ​ത്തി​ന് ആ​കെ ല​ഭി​ച്ച​ത് 2 ല​ക്ഷം രൂ​പ മാ​ത്ര​മാ​യി​രു​ന്നു. എ​ന്നാ​ൽ സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് അ​നു​കൂ​ല നി​ല​പാ​ട് ഉ​ണ്ടാ​കാ​തി​രു​ന്ന​തോ​ടെ​യാ​ണ് വി​ഷ​യ​ത്തി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് ഇ​ട​പെ​ടു​ന്ന​ത്. വി.​ഡി. സ​തീ​ശ​ൻ ഇ​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി കു​ട്ടി​യെ സ​ന്ദ​ർ​ശി​ക്കും.

Kerala

പൊ​തു​കാ​ന​ക​ളി​ലേ​ക്ക് ക​ക്കൂ​സ് മാ​ലി​ന്യ​വും ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ളും; വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് പി​ഴ

കൊ​ച്ചി: പ​റ​വൂ​ര്‍ ന​ഗ​ര​സ​ഭ​യി​ലെ പൊ​തു കാ​ന​യി​ലേ​ക്ക് അ​ന​ധി​കൃ​ത​മാ​യി പൈ​പ്പു​ക​ള്‍ സ്ഥാ​പി​ച്ച് മാ​ലി​ന്യം ഒ​ഴു​ക്കി​യ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് പി​ഴ. പൊ​തു കാ​ന​യി​ലേ​ക്ക് മാ​ലി​ന്യം ഒ​ഴു​ക്കു​ന്ന​തി​നാ​യി അ​ന​ധി​കൃ​ത​മാ​യി സ്ഥാ​പി​ച്ച പൈ​പ്പു​ക​ള്‍ നീ​ക്കം ചെ​യ്യാ​ന്‍ ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു.

ന​ഗ​ര​ത്തി​ലെ പൊ​തു കാ​ന​ക​ളി​ല്‍ ക​ക്കൂ​സ് മാ​ലി​ന്യ​വും ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ളും ഒ​ഴു​കു​ന്ന​താ​യ പ​രാ​തി​യെ തു​ട​ര്‍​ന്നാ​ണ് ആ​രോ​ഗ്യ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി മെ​യി​ന്‍ റോ​ഡി​ല്‍ മു​ന്‍​സി​പ്പ​ല്‍ ക​വ​ല മു​ത​ല്‍ ചേ​ന്ദ​മം​ഗ​ലം ക​വ​ല വ​രെ​യു​ള്ള ഇ​രു​വ​ശ​ത്തെ​യും കാ​ന​ക​ളു​ടെ മൂ​ടി തു​റ​ന്നു പ​രി​ശോ​ധ​ന ന​ട​ത്തി.

ആ​ദ്യ​ഘ​ട്ട പ​രി​ശോ​ധ​ന​യി​ല്‍ ന​മ്പൂ​രി​യ​ച്ച​ന്‍ ആ​ലി​ന് സ​മീ​പ​മു​ള്ള പൊ​തു കാ​ന​യി​ലേ​ക്ക് മാ​ലി​ന്യം ഒ​ഴു​ക്കാ​നാ​യി സ്ഥാ​പി​ച്ച ര​ണ്ടു​സ്ഥാ​പ​ന​ങ്ങ​ളു​ടെ പൈ​പ്പു​ക​ള്‍ ക​ണ്ടെ​ത്തി. ന​ഗ​ര​സ​ഭ നി​യ​മ​ങ്ങ​ള്‍ ലം​ഘി​ച്ച​തി​ന്റെ അ​ടി​സ്ഥ​ന​ത്തി​ല്‍ ഇ​വ​ര്‍​ക്കെ​തി​രെ പി​ഴ ചു​മ​ത്തു​ക​യും നോ​ട്ടീ​സ് ന​ല്‍​കു​ക​യും ചെ​യ്തു.

നോ​ട്ടീ​സി​ല്‍ വ്യ​ക്ത​മാ​ക്കി​യ നി​ശ്ചി​ത സ​മ​യ​പ​രി​ധി​ക്കു​ള്ളി​ല്‍ പൈ​പ്പു​ക​ള്‍ നീ​ക്കം ചെ​യ്തി​ല്ലെ​ങ്കി​ല്‍ സ്ഥാ​പ​ന​ങ്ങ​ളു​ടെ ലൈ​സ​ന്‍​സ് റ​ദ്ദാ​ക്കു​ന്ന​ത് അ​ട​ക്ക​മു​ള്ള ക​ര്‍​ശ​ന ന​ട​പ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങു​മെ​ന്ന് ആ​രോ​ഗ്യ​വി​ഭാ​ഗം മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

District News

പാ​യത്ത് ആ​രോ​ഗ്യ വ​കു​പ്പ് പ​രി​ശോ​ധ​ന നടത്തി

ഇ​രി​ട്ടി: പാ​യം പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഹെ​ൽ​ത്തി കേ​ര​ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ആ​രോ​ഗ്യ വ​കു​പ്പ് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, ഹോ​സ്റ്റ​ലു​ക​ൾ, ഓ​ർ​ഫ​നേ​ജ്, ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി വാ​സ​യി​ട​ങ്ങ​ൾ, ഭ​ക്ഷ​ണ വി​ത​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ പ​രി​ശോ​ധി​ച്ചു.

പ​ഴ​ശി ജ​ല​സം​ഭ​ര​ണി​യി​ലേ​ക്ക് മ​ലി​ന​ജ​ലം ഒ​ഴു​ക്കി​യ നാ​ച്ചി ഫി​ഷ് സ്റ്റാ​ളി​ന് നോ​ട്ടീ​സ് ന​ൽ​കു​ക​യും പി​ഴ ഈ​ടാ​ക്കു​ക​യും ചെ​യ്തു. ജ​ല​ജ​ന്യ രോ​ഗ​ങ്ങ​ൾ വ്യാ​പ​ക​മാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പു​ഴ മ​ലി​നീ​ക​രി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​റി​യി​ച്ചു.

എ​ല്ലാ ഭ​ക്ഷ​ണ വി​ത​ര​ണ സ്ഥാ​പ​ന​ങ്ങ​ളും, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും, ഹോ​സ്റ്റ​ൽ ഓ​ർ​ഫ​നേ​ജ് സ്ഥാ​പ​ന​ങ്ങ​ളും കു​ടി​വെ​ള്ളം പ​രി​ശോ​ധി​ക്കു​ക​യും ടെ​സ്റ്റ് റി​സ​ൾ​ട്ട് ഉ​പ​ഭോ​ക്താ​ക്ക​ൾ  കാ​ണു​ന്ന രൂ​പ​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യും ചെ​യ്യ​ണം. ഹെ​ൽ​ത്ത് കാ​ർ​ഡ് ഉ​ള്ള​വ​ർ മാ​ത്ര​മേ ഭ​ക്ഷ​ണ ഉ​ത്പാ​ദ​ന വി​ത​ര​ണ  പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടാ​ൻ പാ​ടു​ള്ളൂ. ശീ​ത​ള പാ​നീ​യ​ങ്ങ​ൾ ന​ൽ​കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ തി​ള​പ്പി​ച്ച വെ​ള്ള​ത്തി​ലോ, ഫി​ൽ​ട്ട​ർ  വെ​ള്ള​ത്തി​ലോ മാ​ത്ര​മേ പാ​നീ​യ​ങ്ങ​ൾ ത​യാ​റാ​ക്കാ​ൻ പാ​ടു​ള്ളൂ.

ഉ​ത്സ​വ ആ​ഘോ​ഷ​വേ​ള​ക​ളി​ൽ വെ​ൽ​ക്കം ഡ്രി​ങ്ക് ഒ​ഴി​വാ​ക്കി പ​ക​രം തി​ള​പ്പി​ച്ച പാ​നീ​യ​ങ്ങ​ൾ ന​ൽ​കേ​ണ്ട​താ​ണ്. ശു​ചി​ത്വ​മു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ ഉ​ത്പ​ദി​പ്പി​ക്കു​ന്ന​തും സൂ​ക്ഷി​ക്കു​ന്ന​തു​മാ​യ  ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ മാ​ത്ര​മേ ക​ഴി​ക്കാ​ൻ പാ​ടു​ള്ളൂ. ഹോ​ട്ട​ലു​ക​ളി​ൽ ന​ന്നാ​യി തി​ള​പ്പി​ച്ച ചൂ​ടു​വെ​ള്ളം മാ​ത്ര​മേ ന​ൽ​കാ​വൂ എ​ന്നും നി​ർ​ദേ​ശി​ച്ചു.

വെ​ള്ളം ചൂ​ടാ​ക്കി​യ വെ​ള്ള​ത്തി​ൽ പ​ച്ച​വെ​ള്ളം ചേ​ർ​ത്ത് ന​ൽ​കാ​ൻ പാ​ടി​ല്ല.
മ​തി​യാ​യ ശു​ചി​ത്വം പാ​ലി​ക്കാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന മു​ഴു​വ​ൻ സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ​യും കേ​ര​ള പൊ​തു​ജ​നാ​രോ​ഗ്യ നി​യ​മ​പ്ര​കാ​രം ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് പ​രി​ശോ​ധ​നാ സം​ഘം ​അ​റി​യി​ച്ചു.  ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ബി​നോ​ജ് സി. ​കു​റ്റി​യാ​നി, അ​നി​ൽ​കു​മാ​ർ സി​ജു കേ​ളോ​ത്ത്, ജി​തി ജോ​ർ​ജ്, സ​ന്ദീ​പ് സു​ധാ​ക​ര​ൻ, റീ​ജ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Kerala

ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ വ​യ​റി​ൽ ക​ത്രി​ക കു​ടു​ങ്ങി​യ സം​ഭ​വം; മ​ന്ത്രി​യു​ടെ വീ​ട്ടു​പ​ടി​ക്ക​ൽ സ​ത്യാ​ഗ്ര​ഹ​ത്തി​നൊ​രു​ങ്ങി ഹ​ർ​ഷി​ന

കോ​ഴി​ക്കോ​ട്: ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ വ​യ​റി​ൽ ക​ത്രി​ക കു​ടു​ങ്ങി​യ ഹ​ർ​ഷി​ന ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​ക്ക് മു​ൻ​പി​ൽ സ​ത്യാ​ഗ്ര​ഹ​മി​രി​ക്കും. ഈ ​മാ​സം 28ന് ​ആ​ണ് ഹ​ർ​ഷി​ന വീ​ണ​ജോ​ർ​ജി​ന്‍റെ വ​സ​തി​ക്ക് മു​ൻ​പി​ൽ ഏ​ക​ദി​ന സ​ത്യാ​ഗ്ര​ഹ​മി​രി​ക്കു​ക.

ന​ഷ്ട​പ​രി​ഹാ​രം ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ തു​ട​രു​ന്ന അ​വ​ഗ​ണ​ന​യ്ക്കെ​തി​രെ​യാ​ണ് സ​മ​ര​മെ​ന്ന് ഹ​ർ​ഷി​ന അ​റി​യി​ച്ചു. 2017ൽ ​കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​ട​ത്തി​യ പ്ര​സ​വ ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ​യാ​ണ് ഹ​ർ​ഷി​ന​യു​ടെ വ​യ​റി​ൽ ക​ത്രി​ക കു​ടു​ങ്ങു​ന്ന​ത്.

തു​ട​ർ​ന്ന് 2022ൽ ​ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ ക​ത്രി​ക പു​റ​ത്തെ​ടു​ത്തെ​ങ്കി​ലും ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​തെ​ന്ന് ഹ​ർ​ഷി​ന പ​റ​യു​ന്നു. ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ വീ​ഴ്ച വ്യ​ക്ത​മാ​യി​ട്ടും സ​ർ​ക്കാ​ർ നീ​തി പു​ല​ർ​ത്തി​യി​ല്ലെ​ന്ന് ഹ​ർ​ഷി​ന ആ​രോ​പി​ക്കു​ന്നു.

ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ വീ​ട്ടു​പ​ടി​ക്ക​ൽ സ​ത്യാ​ഗ്ര​ഹ​മി​രി​ക്കാ​ൻ ഹ​ർ​ഷി​ന തീ​രു​മാ​നി​ച്ച​ത്. ഹ​ർ​ഷി​ന ന​ൽ​കി​യ പ​രാ​തി​യി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് ഡോ​ക്ട​ർ​മാ​രെ​യും ന​ഴ്സു​മാ​രെ​യും പ്ര​തി ചേ​ർ​ത്ത് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചി​രു​ന്നു.

Kerala

അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം; കോ​ഴി​ക്കോ​ട് സ്വ​ദേ​ശി മ​രി​ച്ചു

കോ​ഴി​ക്കോ​ട്: അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം ബാ​ധി​ച്ച് വ​യോ​ധി​ക​ൻ മ​രി​ച്ചു. കോ​ഴി​ക്കോ​ട് പു​തി​യ​ങ്ങാ​ടി സ്വ​ദേ​ശി സ​ച്ചി​ദാ​ന​ന്ദ​ൻ (72) ആ​ണ് മ​രി​ച്ച​ത്. ഒ​രി​ട​വേ​ള​യ്ക്ക് ശേ​ഷ​മാ​ണ് സം​സ്ഥാ​ന​ത്ത് വീ​ണ്ടും അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം ബാ​ധി​ച്ചു​ള്ള മ​ര​ണം സ്ഥി​രീ​ക​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി സ​ച്ചി​ദാ​ന​ന്ദ​ൻ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ​യാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന് രോ​ഗം മൂ​ർ​ച്ഛി​ച്ച് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.

അ​തേ​സ​മ​യം രോ​ഗ​ത്തി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. സ​ച്ചി​ദാ​ന​ന്ദ​ന്‍റെ വീ​ട്ടി​ലെ കി​ണ​ർ വെ​ള്ള​ത്തി​ന്‍റെ സാ​മ്പി​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. പ​രി​ശോ​ധ​ന ഫ​ലം പു​റ​ത്തു​വ​ന്നാ​ൽ മാ​ത്ര​മേ ഉ​റ​വി​ടം ക​ണ്ടെ​ത്താ​നാ​കൂ.

Kerala

ചി​കി​ത്സാ നി​ര​ക്ക് ഏ​കീ​ക​രി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍; റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ വി​ദ​ഗ്ധ സ​മി​തി

കോ​​​​ഴി​​​​ക്കോ​​​​ട്: സം​​​​സ്ഥാ​​​​ന​​​​ത്തെ സ്വ​​​​കാ​​​​ര്യ-​​​​സ​​​​ര്‍​ക്കാ​​​​ര്‍ ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ല്‍ ഏ​​​​കീ​​​​കൃ​​​​ത ചി​​​​കി​​​​ത്സാ​​​നി​​​​ര​​​​ക്ക് നി​​​​ര്‍​ണ​​​​യ സം​​​​വി​​​​ധാ​​​​നം കൊ​​​​ണ്ടു​​​​വ​​​​രു​​​​ന്ന​​​​തി​​​​ന്‍റെ സാ​​​​ധ്യ​​​​ത​​​​ക​​​​ള്‍ പ​​​​ഠി​​​​ക്കാ​​​​ന്‍ സ​​​​ര്‍​ക്കാ​​​​ര്‍ വി​​​​ദ​​​​ഗ്ധ സ​​​​മി​​​​തി​​​​യെ നി​​​​യോ​​​​ഗി​​​​ച്ചു.

എ​​​​ല്ലാ​​​​വ​​​​ര്‍​ക്കും ആ​​​​രോ​​​​ഗ്യ പ​​​​രി​​​​ര​​​​ക്ഷ (യൂ​​​​ണി​​​​വേ​​​​ഴ്‌​​​​സ​​​​ല്‍ ഹെ​​​​ല്‍​ത്ത് ക​​​​വ​​​​റേ​​​​ജ്) ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യാ​​​​ണ് ന​​​​ട​​​​പ​​​​ടി. ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ലെ ചി​​​​കി​​​​ത്സാ നി​​​​ര​​​​ക്കു​​​​ക​​​​ള്‍ തോ​​​​ന്നി​​​​യ​​​​പോ​​​​ലെ​​​​യാ​​​​ണെ​​​​ന്ന ആ​​​​ക്ഷേ​​​​പം വ്യാ​​​​പ​​​​ക​​​​മാ​​​​യ​​​​തി​​​​നെ​​​ത്തു​​​​ട​​​​ര്‍​ന്നാ​​​​ണ് എ​​​​കീ​​​​കൃ​​​​ത ചി​​​​കി​​​​ത്സാ നി​​​​ര​​​​ക്ക് നി​​​​ര്‍​ണ​​​​യം സാ​​​​ധ്യ​​​​മാ​​​​ണോ​​​​യെ​​​​ന്നു പ​​​​ഠി​​​​ക്കാ​​​​ന്‍ വി​​​​ദ​​​​ഗ്ധ സ​​​​മി​​​​തി​​​​യെ നി​​​​യോ​​​​ഗി​​​​ച്ച​​​​ത്.

ഇ​​​​ക്ക​​​​ഴി​​​​ഞ്ഞ ന​​​​വം​​​​ബ​​​​ര്‍ അ​​​​ഞ്ചി​​​​നു മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ അ​​​​ധ്യ​​​​ക്ഷ​​​​ത​​​​യി​​​​ല്‍ ചേ​​​​ര്‍​ന്ന ഉ​​​​ന്ന​​​​ത​​​​ത​​​​ല യോ​​​​ഗ തീ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​ണു സ​​​​മി​​​​തി രൂ​​​​പ​​​വ​​​ത്​​​​ക​​​​രി​​​​ച്ച​​​​ത്. സ​​​​മി​​​​തി പ​​​​ഠ​​​​നം പൂ​​​​ര്‍​ത്തി​​​​യാ​​​​ക്കി ഒ​​​​രു മാ​​​​സ​​​​ത്തി​​​​നു​​​​ള്ളി​​​​ല്‍ സ​​​​ര്‍​ക്കാ​​​​രി​​​​ന് റി​​​​പ്പോ​​​​ര്‍​ട്ട് സ​​​​മ​​​​ര്‍​പ്പി​​​​ക്ക​​​​ണം.

ആ​​​​രോ​​​​ഗ്യ വ​​​​കു​​​​പ്പ് അ​​​​ഡീ​​​​ഷ​​​​ണ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി ഷീ​​​​ബ ജോ​​​​ര്‍​ജാ​​​​ണ് വി​​​​ദ​​​​ഗ്ധ സ​​​​മി​​​​തി​​​​യു​​​​ടെ അ​​​​ധ്യ​​​​ക്ഷ. സ്റ്റേ​​​​റ്റ് ഹെ​​​​ല്‍​ത്ത് ഏ​​​​ജ​​​​ന്‍​സി എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീ​​​​വ് ഡ​​​​യ​​​​റ​​​​ക്ട​​​​റാ​​​​ണ് സ​​​​മി​​​​തി​​​​യു​​​​ടെ കോ ​​​​ചെ​​​​യ​​​​ര്‍​പേ​​​​ഴ്‌​​​​സ​​​​ണ്‍. സ്റ്റേ​​​​റ്റ് ക്ലി​​​​നി​​​​ക്ക​​​​ല്‍ എ​​​​സ്റ്റാ​​​​ബ്ലി​​​​ഷ്‌​​​​മെ​​​​ന്‍റ് കൗ​​​​ണ്‍​സി​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി​​​​യാ​​​​ണ് സ​​​​മി​​​​തി​​​​യു​​​​ടെ ക​​​​ണ്‍​വീ​​​​ന​​​​ര്‍.

ആ​​​​രോ​​​​ഗ്യ വ​​​​കു​​​​പ്പ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍, മെ​​​​ഡി​​​​ക്ക​​​​ല്‍ വി​​​​ദ്യാ​​​​ഭ്യാ​​​​സ വ​​​​കു​​​​പ്പ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ എ​​​​ന്നി​​​​വ​​​​ര്‍​ക്കു പു​​​​റ​​​​മെ ഇ​​​​ന്ത്യ​​​​ന്‍ മെ​​​​ഡി​​​​ക്ക​​​​ല്‍ അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍, കേ​​​​ര​​​​ള പ്രൈ​​​​വ​​​​റ്റ് ഹോ​​​​സ്പി​​​​റ്റ​​​​ല്‍ അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍, കേ​​​​ര​​​​ള പ്രൈ​​​​വ​​​​റ്റ് മെ​​​​ഡി​​​​ക്ക​​​​ല്‍ കോ​​​​ള​​​​ജ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍, കേ​​​​ര​​​​ള കോ ​​​​ഓ​​​​പ​​​​റേ​​​​റ്റീ​​​​വ് ഹോ​​​​സ്പി​​​​റ്റ​​​​ല്‍ ഫെ​​​​ഡ​​​​റേ​​​​ഷ​​​​ന്‍, അ​​​​ച്യു​​​​ത​​​​മേ​​​​നോ​​​​ന്‍ സെ​​​​ന്‍റ​​​​ര്‍ ഫോ​​​​ര്‍ ഹെ​​​​ല്‍​ത്ത് സ​​​​യ​​​​ന്‍​സ് സ്റ്റ​​​​ഡീ​​​​സ് എ​​​​ന്നി​​​​വ​​​​യു​​​​ടെ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളും സ​​​​മി​​​​തി അം​​​​ഗ​​​​ങ്ങ​​​​ളാ​​​​ണ്.

കോ​​​​വി​​​​ഡ് കാ​​​​ല​​​​ത്ത് ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ലെ ചി​​​​കി​​​​ത്സാ നി​​​​ര​​​​ക്കി​​​​നെ​​​​തി​​​​രേ പ​​​​രാ​​​​തി ഉ​​​​യ​​​​ര്‍​ന്ന​​​​പ്പോ​​​​ള്‍ ആ ​​​​കാ​​​​ല​​​​ള​​​​യ​​​​വി​​​​ലെ ചി​​​​കി​​​​ത്സാ​​​​നി​​​​ര​​​​ക്ക് ഏ​​​​കീ​​​​ക​​​​രി​​​​ച്ച് സ​​​​ര്‍​ക്കാ​​​​ര്‍ ഉ​​​​ത്ത​​​​ര​​​​വി​​​​റ​​​​ക്കി​​​​യി​​​​രു​​​​ന്നു.

Kerala

മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വം; വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ളു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ്

പ​മ്പ: ഇ​ന്ന് ആ​രം​ഭി​ക്കു​ന്ന മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വ​ത്തി​ന് വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി ആ​രോ​ഗ്യ​വ​കു​പ്പ്. ശ​ബ​രി​മ​ല​യി​ലെ എ​ല്ലാ ആ​ശു​പ​ത്രി-​ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ലും മ​രു​ന്നു​ക​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പാ​ക്കി​യെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.

അ​ടി​യ​ന്തി​ര​ഘ​ട്ടം നേ​രി​ടാ​ൻ ഡോ​ക്ട​ർ​മാ​രു​ടെ റി​സ​ർ​വ് ലി​സ്റ്റ് ത​യാ​റാ​യി. തി​രു​വാ​ഭ​ര​ണം യാ​ത്ര​യ്ക്ക് പ​ന്ത​ളം മു​ത​ൽ പ​മ്പ വ​രെ​യും തി​രി​ച്ചു​ള്ള യാ​ത്ര​യ്ക്കും മൊ​ബൈ​ൽ മെ​ഡി​ക്ക​ൽ സം​ഘ​വും ആം​ബു​ല​ൻ​സ് സേ​വ​ന​വും ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ടെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് വ്യ​ക്ത​മാ​ക്കി.

മ​ക​ര​വി​ള​ക്ക് വ്യൂ​പോ​യി​ന്‍റു​ക​ളാ​യ പ​മ്പ ഹി​ൽ​ടോ​പ്, ത്രി​വേ​ണി പാ​ലം, പ​മ്പ കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡ്, യു-​ടേ​ൺ, ചാ​ല​ക്ക​യം, ഇ​ള​വും​കാ​ൽ, നെ​ല്ലി​മ​ല, പ​ഞ്ഞി​പാ​റ, ആ​ങ്ങ​മു​ഴി, വ​ലി​യ​നാ​വ​ട്ടം എ​ന്നി​വി​ട​ങ്ങ​ളി​ൽ ആം​ബു​ല​ൻ​സും മെ​ഡി​ക്ക​ൽ ടീ​മും ഉ​ണ്ടാ​കു​മെ​ന്ന് ശ​ബ​രി​മ​ല ഹെ​ൽ​ത്ത് നോ​ഡ​ൽ ഓ​ഫീ​സ​ർ ശ്യാം ​അ​റി​യി​ച്ചു.

സ​ന്നി​ധാ​ന​ത്തെ ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ ക്വാ​ർ​ട്ടേ​ഴ്സി​ലും ബെ​യ്‌​ലി പാ​ല​ത്തി​ന്‍റെ പ​രി​സ​ര​ത്തും ഡോ​ക്ട​ർ​മാ​ര​ട​ങ്ങു​ന്ന പ്ര​ത്യേ​ക മെ​ഡി​ക്ക​ൽ സം​ഘ​ങ്ങ​ളെ നി​യോ​ഗി​ക്കും.

National

കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം പ്ലാ​സ്റ്റി​ക് സഞ്ചിയിലാക്കി ബ​സി​ല്‍ യാ​ത്ര; അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് ആ​രോ​ഗ്യ​വ​കു​പ്പ്

ചൈ​ബാ​സ: ജാ​ര്‍​ഖ​ണ്ഡി​ലെ ചൈ​ബാ​സ​യി​ല്‍ നാ​ല് മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം പ്ലാ​സ്റ്റി​ക് സ​ഞ്ചി​യി​ലാ​ക്കി ബ​സി​ല്‍ യാ​ത്ര ചെ​യ്ത് കു​ടും​ബം. നോ​മു​ണ്ടി ബ്ലോ​ക്കി​ലെ ബ​ല്‍​ജോ​രി സ്വ​ദേ​ശി​യാ​യ ഡിം​ബ ച​തോം​ബ​യാ​ണ് ത​ന്‍റെ കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹ​വു​മാ​യി ദു​രി​ത​യാ​ത്ര ന​ട​ത്തി​യ​ത്.

ചൈ​ബാ​സ​യി​ലെ സ​ദ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ കു​ഞ്ഞ് ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചി​ട്ടും അ​ധി​കൃ​ത​ര്‍ ആം​ബു​ല​ന്‍​സ് വി​ട്ടു​ന​ല്‍​കാ​ന്‍ ത​യാ​റാ​ക​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് കു​ടും​ബം മൃ​ത​ദേ​ഹം പ്ലാ​സ്റ്റി​ക് സ​ഞ്ചി​യി​ലാ​ക്കി ബ​സി​ൽ യാ​ത്ര തി​രി​ച്ച​ത്.

ശ്വാ​സ​ത​ട​സ​ത്തെ തു​ട​ര്‍​ന്ന് വ്യാ​ഴാ​ഴ്ച​യാ​ണ് കു​ഞ്ഞി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് കു​ഞ്ഞ് മ​രി​ച്ച​ത്. മൃ​ത​ദേ​ഹം വീ​ട്ടി​ലെ​ത്തി​ക്കാ​ന്‍ വാ​ഹ​നം വി​ട്ടു​ത​ര​ണ​മെ​ന്ന് കു​ടും​ബം അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല.

മ​ണി​ക്കൂ​റു​ക​ളോ​ളം കാ​ത്തി​രു​ന്ന് വ​ല​ഞ്ഞ കു​ടും​ബാം​ഗ​ങ്ങ​ള്‍ ത​ങ്ങ​ളു​ടെ പ​ക്ക​ൽ ആ​കെ​യു​ണ്ടാ​യി​രു​ന്ന 100 രൂ​പ​യി​ൽ നി​ന്ന് 20 രൂ​പ​യ്ക്ക് പ്ലാ​സ്റ്റി​ക് സ​ഞ്ചി വാ​ങ്ങി മൃ​ത​ദേ​ഹം അ​തി​നു​ള്ളി​ലാ​ക്കി ബ​സി​ൽ ക‍​യ​റി ഗ്രാ​മ​ത്തി​ലേ​ക്ക് തി​രി​ച്ചു.

സം​ഭ​വം പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ ജാ​ര്‍​ഖ​ണ്ഡ് ആ​രോ​ഗ്യ​വ​കു​പ്പ് മ​ന്ത്രി ഇ​ര്‍​ഫാ​ന്‍ അ​ന്‍​സാ​രി അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു. കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് മ​ന്ത്രി ഉ​റ​പ്പ് ന​ൽ​കി.

എ​ന്നാ​ൽ മൃ​ത​ദേ​ഹ​ങ്ങ​ള്‍ കൊ​ണ്ടു​പോ​കാ​ന്‍ ആ​ശു​പ​ത്രി​യി​ല്‍ നി​ന്ന് ആം​ബു​ല​ന്‍​സ് ന​ല്‍​കാ​റി​ല്ലെ​ന്നും അ​തി​നാ​യി പ്ര​ത്യേ​ക സം​വി​ധാ​ന​മു​ണ്ടെ​ന്നു​മാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ വാ​ദം.

ഇ​തി​നാ​യി ജി​ല്ല​യി​ല്‍ ആ​കെ​യു​ള്ള ഒ​രു വാ​ഹ​നം മ​റ്റൊ​രി​ട​ത്താ​യി​രു​ന്നു. ര​ണ്ട് മ​ണി​ക്കൂ​ര്‍ കാ​ത്തി​രി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും കു​ടും​ബം ത​യാ​റാ​യി​ല്ലെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ക്കു​ന്ന​ത്.

Kerala

ആ​രോ​ഗ്യവ​കു​പ്പി​ൽ ഡോ​ക്‌ടർ​മാ​രു​ടെ 202 ത​സ്തി​ക സൃ​ഷ്‌ടിക്കും

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ആ​​​​രോ​​​​ഗ്യ വ​​​​കു​​​​പ്പി​​​​നു കീ​​​​ഴി​​​​ലു​​​​ള്ള വി​​​​വി​​​​ധ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലാ​​​​യി ഡോ​​​​ക്ട​​​​ർ​​​​മാ​​​​രു​​​​ടെ 202 ത​​​​സ്തി​​​​ക സൃ​​​​ഷ്‌​​​ടി​​​​ക്കാ​​​​ൻ മ​​​​ന്ത്രി​​​​സ​​​​ഭാ​​​​യോ​​​​ഗം അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കി. സൂ​​​​പ്പ​​​​ർ​​​​ സ്പെ​​​​ഷാ​​​​ലി​​​​റ്റി ഡോ​​​​ക്ട​​​​ർ​​​​മാ​​​​രു​​​​ടെയും സ്പെ​​​​ഷാ​​​​ലി​​​​റ്റി ഡോ​​​​ക്ട​​​​ർ​​​​മാ​​​​രു​​​​ടെ​​​​യും മ​​​​റ്റ് ഡോ​​​​ക്ട​​​​ർ​​​​മാ​​​​രു​​​​ടെയും ഉ​​​​ൾ​​​​പ്പെ​​​​ടെ​​​യാ​​​ണി​​​ത്.

ക​​​​ണ്‍​സ​​​​ൾ​​​​ട്ട​​​​ന്‍റ് ത​​​​സ്തി​​​​ക​​​​യി​​​​ൽ കാ​​​​ർ​​​​ഡി​​​​യോ​​​​ള​​​​ജി-20, ന്യൂ​​​​റോ​​​​ള​​​​ജി-9, നെ​​​​ഫ്രോ​​​​ള​​​​ജി-10, യൂ​​​​റോ​​​​ള​​​​ജി-4, ഗാ​​​​സ്ട്രോ​​​​എ​​​​ന്‍റോള​​​​ജി- ഒ​​​​ന്ന്, കാ​​​​ർ​​​​ഡി​​​​യോ തൊ​​​​റാ​​​​സി​​​​ക് സ​​​​ർ​​​​ജ​​​​ൻ- ഒ​​​​ന്ന്, അ​​​​സി​​​​സ്റ്റ​​​​ന്‍റ് സ​​​​ർ​​​​ജ​​​​ൻ-8, കാ​​​​ഷ്വാ​​​​ലി​​​​റ്റി മെ​​​​ഡി​​​​ക്ക​​​​ൽ ഓ​​​​ഫീ​​​​സ​​​​ർ-48 എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണ് ത​​​​സ്തി​​​​ക​​​​ക​​​​ൾ സൃ​​​​ഷ്‌​​​ടി​​​​ച്ച​​​​ത്.

ജൂ​​​​ണി​​​​യ​​​​ർ ക​​​​ണ്‍​സ​​​​ൾ​​​​ട്ട​​​​ന്‍റ് ത​​​​സ്തി​​​​ക​​​​യി​​​​ൽ ജ​​​​ന​​​​റ​​​​ൽ മെ​​​​ഡി​​​​സി​​​​ൻ-12, ജ​​​​ന​​​​റ​​​​ൽ സ​​​​ർ​​​​ജ​​​​റി- 9, ഒ​​​​ബി ആ​​​​ൻ​​​​ഡ് ജി- 9, ​​​​പീ​​​​ഡി​​​​യാ​​​​ട്രി​​​​ക്സ്-3, അ​​​​ന​​​​സ്തേ​​​​ഷ്യ-21, റേ​​​​ഡി​​​​യോ​​​​ഡ​​​​യ​​​​ഗ്നോ​​​​സി​​​​സ്-12, റേ​​​​ഡി​​​​യോ​​​​ തെ​​​​റാ​​​​പ്പി- ഒ​​​​ന്ന്, ഫോ​​​​റ​​​​ൻ​​​​സി​​​​ക് മെ​​​​ഡി​​​​സി​​​​ൻ- അ​​​​ഞ്ച്, ഓ​​​​ർ​​​​ത്തോ​​​​പീ​​​​ഡി​​​​ക്സ്- നാ​​​​ല്, ഇ​​​​എ​​​​ൻ​​​​ടി- ഒ​​​​ന്ന് എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യും ത​​​​സ്തി​​​​ക​​​​ക​​​​ൾ സൃ​​​​ഷ്ടി​​​​ച്ചു.

കാ​​​​ഞ്ഞ​​​​ങ്ങാ​​​​ട്, വൈ​​​​ക്കം എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ പു​​​​തു​​​​താ​​​​യി അ​​​​നു​​​​വ​​​​ദി​​​​ച്ച സ്ത്രീ​​​​ക​​​​ളു​​​​ടെ​​​​യും കു​​​​ട്ടി​​​​ക​​​​ളു​​​​ടെ​​​​യും ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ൾ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ക്ഷ​​​​മ​​​​മാ​​​​ക്കാ​​​​ൻ സി​​​​എം​​​​ഒ-8, അ​​​​സി​​​​സ്റ്റ​​​​ന്‍റ് സ​​​​ർ​​​​ജ​​​​ർ-4, ക​​​​ണ്‍​സ​​​​ൾ​​​​ട്ട​​​​ന്‍റ് ഒ​​​​ബി ആ​​​​ൻ​​​​ഡ് ജി- ​​​​ഒ​​​​ന്ന്, ജൂ​​​​ണി​​​​യ​​​​ർ ക​​​​ണ്‍​സ​​​​ൾ​​​​ട്ട​​​​ന്‍റ് ഒ​​​​ബി ആ​​​​ൻ​​​​ഡ് ജി-3, ​​​​ജൂ​​​​ണി​​​​യ​​​​ർ ക​​​​ണ്‍​സ​​​​ൾ​​​​ട്ട​​​​ന്‍റ് പീ​​​​ഡി​​​​യാ​​​​ട്രി​​​​ക്സ്-3, ജൂ​​​​ണി​​​​യ​​​​ർ ക​​​​ണ്‍​സ​​​​ൾ​​​​ട്ട​​​​ന്‍റ് അ​​​​ന​​​​സ്തേ​​​​ഷ്യ-4, ജൂ​​​​ണി​​​​യ​​​​ർ ക​​​​ണ്‍​സ​​​​ൾ​​​​ട്ട​​​​ന്‍റ് റേ​​​​ഡി​​​​യോ​​​​ള​​​​ജി- ഒ​​​​ന്ന് എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യു​​​​ള്ള ത​​​​സ്തി​​​​ക​​​​ക​​​​ളും സൃ​​​​ഷ്‌​​​ടി​​​​ക്കാ​​​​ൻ അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കി.

Kerala

അ​മീ​ബി​ക് മ​സ്തി​ഷ്‌​ക ജ്വ​രം; ആ​രോ​ഗ്യ വ​കു​പ്പ്- ഐ​സി​എം​ആ​ര്‍ സം​യു​ക്ത ഫീ​ല്‍​ഡ്ത​ല പ​ഠ​നം തു​ട​ങ്ങി

കോ​​​ഴി​​​ക്കോ​​​ട്: അ​​​മീ​​​ബി​​​ക് മ​​​സ്തി​​​ഷ്‌​​​ക ജ്വ​​​രം ബാ​​​ധി​​​ക്കു​​​ന്ന​​​തി​​​ന്‍റെ കാ​​​ര​​​ണ​​​ങ്ങ​​​ള​​​റി​​​യാ​​​ന്‍ സം​​​സ്ഥാ​​​ന ആ​​​രോ​​​ഗ്യ വ​​​കു​​​പ്പും ചെ​​​ന്നൈ ഐ​​​സി​​​എം​​​ആ​​​ര്‍ നാ​​​ഷ​​​ണ​​​ല്‍ ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് എ​​​പ്പി​​​ഡെ​​​മി​​​യോ​​​ള​​​ജി​​​യി​​​ലെ വി​​​ദ​​​ഗ്ധ​​​രും ചേ​​​ര്‍​ന്നു​​​ള്ള ഫീ​​​ല്‍​ഡു​​ത​​​ല പ​​​ഠ​​​നം ആ​​​രം​​​ഭി​​​ച്ചു.​ കോ​​​ഴി​​​ക്കോ​​​ടാ​​​ണ് ഫീ​​​ല്‍​ഡ്​​​ത​​​ല പ​​​ഠ​​​നം ആ​​​രം​​​ഭി​​​ച്ച​​​ത്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​ക​​​ളി​​​ലും പ​​​ഠ​​​നം ന​​​ട​​​ത്തും.

ആ​​​രോ​​​ഗ്യ വ​​​കു​​​പ്പി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ക​​​ഴി​​​ഞ്ഞ വ​​​ര്‍​ഷം ഓ​​​ഗ​​​സ്റ്റി​​​ല്‍ കേ​​​ര​​​ള​​​ത്തി​​​ലെ​​​യും ഐ​​​സി​​​എം​​​ആ​​​ര്‍, ഐ​​​എ​​​വി, പോ​​​ണ്ടി​​​ച്ചേ​​​രി എ​​​വി ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട്, ഇ​​​ന്ത്യ​​​ന്‍ ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് സ​​​യ​​​ന്‍​സ്, മ​​​ലി​​​നീ​​​ക​​​ര​​​ണ നി​​​യ​​​ന്ത്ര​​​ണ ബോ​​​ര്‍​ഡ് എ​​​ന്നി​​​വ​​​യി​​​ലെ വി​​​ദ​​​ഗ്ധ​​​രെ പ​​​ങ്കെ​​​ടു​​​പ്പി​​​ച്ച് ടെ​​​ക്‌​​​നി​​​ക്ക​​​ല്‍ വ​​​ര്‍​ക്ക്‌​​​ഷോ​​​പ്പ് സം​​​ഘ​​​ടി​​​പ്പി​​​ച്ച് തു​​​ട​​​ര്‍ പ​​​ഠ​​​ന​​​ങ്ങ​​​ള്‍ ന​​​ട​​​ത്തി വ​​​ന്നി​​​രു​​​ന്നു. ഇ​​​തി​​​ന്‍റെ തു​​​ട​​​ര്‍​ച്ച​​​യാ​​​ണു ഫീ​​​ല്‍​ഡ്ത​​​ല പ​​​ഠ​​​നം.

മ​​​സ്തി​​​ഷ്‌​​​ക​​​ജ്വ​​​രം ബാ​​​ധി​​​ക്കു​​​ന്ന​​​വ​​​ര്‍​ക്ക് അ​​​മീ​​​ബി​​ക് മ​​​സ്തി​​​ഷ്‌​​​ക ജ്വ​​​ര പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ള്‍കൂ​​​ടി ന​​​ട​​​ത്താ​​​ന്‍ നേ​​​ര​​​ത്തെ​​​ത​​​ന്നെ ആ​​​രോ​​​ഗ്യ വ​​​കു​​​പ്പ് നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി​​​യി​​​രു​​​ന്നു.​ രാ​​​ജ്യ​​​ത്തെ​​ത​​​ന്നെ വി​​​ദ​​​ഗ്ധ​​​രെ പ​​​ങ്കെ​​​ടു​​​പ്പി​​​ച്ച് ശി​​​ല്പ​​​ശാ​​​ല ന​​​ട​​​ത്തി ആ​​​ദ്യ​​​മാ​​​യി അ​​​മീ​​​ബി​​​ക് മ​​​സ്തി​​​ഷ്‌​​​ക ജ്വ​​​ര​​​ത്തി​​​നാ​​​യി പ്ര​​​ത്യേ​​​കം പ്രോ​​​ട്ടോ​​​കോ​​​ള്‍ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു.

ഈ ​​​പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളി​​​ലൂ​​​ടെ നേ​​​രത്തേ രോ​​​ഗം ക​​​ണ്ടെ​​​ത്താ​​​നും അ​​​നേ​​​കം പേ​​​രെ ചി​​​കി​​​ത്സി​​​ച്ച് ഭേ​​​ദ​​​മാ​​​ക്കാ​​​നും സാ​​​ധി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നാ​​​ണ് ആ​​​രോ​​​ഗ്യ വ​​​കു​​​പ്പ് പ​​​റ​​​യു​​​ന്ന​​​ത്.

District News

കാലിലെ മുറിവിന് ചികിത്സ തേടിയെത്തി, വീട്ടമ്മയുടെ വിരലുക ൾ മുറിച്ചുമാറ്റി: ആലപ്പുഴ മെഡിക്കൽ കോളജിനെതിരെ പരാതി

അ​ന്പ​ല​പ്പു​ഴ: ഷു​ഗ​ർ ബാ​ധി​ത​യാ​യ വീ​ട്ട​മ്മ​യു​ടെ കാ​ൽ​വി​ര​ലു​ക​ൾ മു​റി​ച്ചു​മാ​റ്റി. സ​മ്മ​ത​പ​ത്രം വാ​ങ്ങാ​തെ​യാ​ണ് വി​ര​ലു​ക​ൾ മു​റി​ച്ച​തെ​ന്ന ആ​രോ​പ​ണ​വു​മാ​യി ബ​ന്ധു​ക്ക​ൾ രം​ഗ​ത്ത്. പ​രാ​തി ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്ന് അ​ന്വേ​ഷ​ണ​സം​ഘ​ത്തെ നി​യോ​ഗി​ച്ചു.

ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​ണ് സം​ഭ​വം. കു​ത്തി​യ​തോ​ട് പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡ് മു​ഖ​പ്പി​ൽ വീ​ട്ടി​ൽ സീ​ന​ത്തി​ന്‍റെ വ​ല​തു​കാ​ലി​ലെ ര​ണ്ടു വി​ര​ലു​ക​ളാ​ണ് മു​റി​ച്ചു​മാ​റ്റി​യ​ത്. ഷു​ഗ​ർ ബാ​ധി​ത​യാ​യ ഇ​വ​രു​ടെ കാ​ലി​ൽ ആ​ണി ത​റ​ച്ച് പ​രി​ക്കേ​റ്റി​രു​ന്നു. പി​ന്നീ​ട് മ​റ്റ് ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​തേ​ടി​യെ​ങ്കി​ലും രോ​ഗം ഗു​രു​ത​ര​മാ​യ​തോ​ടെ ക​ഴി​ഞ്ഞ 27ന് ​ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

തി​ങ്ക​ളാ​ഴ്ച കാ​ൽ ഡ്ര​സിം​ഗി​നാ​യി കൊ​ണ്ടു​വ​ന്ന​പ്പോ​ൾ കാ​ൽ​വി​ര​ലു​ക​ൾ മു​റി​ച്ചു​മാ​റ്റി​യ​ത് മ​ക​ൻ സി​യാ​ദി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു. തു​ട​ർ​ന്നാ​ണ് സം​ഭ​വം വി​വാ​ദ​മാ​യ​ത്. ത​ങ്ങ​ളു​ടെ സ​മ്മ​ത​പ​ത്രം തേ​ടാ​തെ​യാ​ണ് ഡോ​ക്ട​ർ​മാ​ർ കാ​ൽ​വി​ര​ലു​ക​ൾ മു​റി​ച്ചു​മാ​റ്റി​യ​തെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു. തു​ട​ർ​ന്ന് സൂ​പ്ര​ണ്ടി​ന് ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​തി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ന്ന​തി​നാ​യി മൂ​ന്നം​ഗ​സം​ഘ​ത്തെ നി​യോ​ഗി​ച്ചു.

എ​ന്നാ​ൽ, രോ​ഗം ഗു​രു​ത​ര​മാ​യ സീ​ന​ത്തി​ന്‍റെ കാ​ൽ​മു​ട്ടി​ന് താ​ഴെ മു​റി​ച്ചു​മാ​റ്റേ​ണ്ട സ്ഥി​തി​യാ​ണെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്ന​ത്. വി​ര​ലു​ക​ൾ മു​റി​ച്ചു​മാ​റ്റേ​ണ്ടി​വ​രു​മെ​ന്ന് നേ​ര​ത്തെ ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ബ​ന്ധു​വി​നോ​ട് പ​റ​ഞ്ഞി​രു​ന്ന​താ​യും ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു.

Kerala

ചി​കി​ത്സ വേ​ണ്ട​ത് ആ​രോ​ഗ്യ വ​കു​പ്പി​നെ​ന്ന് വി.​ഡി. സ​തീ​ശ​ന്‍

കൊ​ച്ചി: ആ​രോ​ഗ്യ കേ​ര​ളം വെ​ന്‍റി​ലേ​റ്റ​റി​ലെ​ന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. പി​ആ​ര്‍ ഏ​ജ​ന്‍​ജി​ക​ളെ ഉ​പ​യോ​ഗി​ച്ച് ന​ട​ത്തു​ന്ന വി​ശേ​ഷ​ണ​ങ്ങ​ള്‍ അ​ല്ല യ​ഥാ​ര്‍​ഥ ആ​രോ​ഗ്യ കേ​ര​ളം. ചി​കി​ത്സ വേ​ണ്ട​ത് ആ​രോ​ഗ്യ വ​കു​പ്പി​നാ​ണെ​ന്നും സ​തീ​ശ​ന്‍ പ​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ന്യൂ​റോ​ളി വി​ഭാ​ഗം മേ​ധാ​വി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ല്‍ ഞെ​ട്ടി​പ്പി​ക്കു​ന്ന​താ​ണ്. കാ​ല​ങ്ങ​ളാ​യി പ്ര​തി​പ​ക്ഷം ആ​വ​ര്‍​ത്തി​ച്ച് പ​റ​യു​ന്ന കാ​ര്യ​ങ്ങ​ളും ഇ​തു​ത​ന്നെ​യാ​ണ്.


സ​ര്‍​ജ​റി ചെ​യ്താ​ല്‍ തു​ന്നി​ക്കൂ​ട്ടാ​നു​ള്ള നൂ​ലു പോ​ലും ഇ​ല്ലാ​ത്ത മെ​ഡി​ക്ക​ല്‍ കേ​ള​ജു​ക​ള്‍ കേ​ര​ള​ത്തി​ലു​ണ്ട്. സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ മ​രു​ന്നും സ​ര്‍​ജി​ക്ക​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ളു​മി​ല്ല. ഇ​ര​ന്നു മ​ടു​ത്തെ​ന്നാ​ണ് ഡോ​ക്ട​ര്‍ പ​റ​ഞ്ഞ​ത്. രോ​ഗി ത​ന്നെ സ​ര്‍​ജി​ക്ക​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യി എ​ത്തേ​ണ്ട അ​വ​സ്ഥ​യാ​ണ്. കാ​രു​ണ്യ ആ​രോ​ഗ്യ സു​ര​ക്ഷാ പ​ദ്ധ​തി​യും ആ​രോ​ഗ്യ കി​ര​ണ​വും ഹൃ​ദ്യ​വും ജെ​എ​സ്എ​സ്‌​കെ​യും നി​ല​ച്ചു. മെ​ഡി​ക്ക​ല്‍ സ​ര്‍​വീ​സ​സ് കോ​ര്‍​പ​റേ​ഷ​ന് കോ​ടി​ക​ള്‍ കു​ടി​ശി​ക വ​രു​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് മ​രു​ന്നു​ക​ള്‍ കി​ട്ടാ​താ​യ​ത്.


കു​ടി​ശി​ക ന​ല്‍​കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് മ​രു​ന്നു വി​ത​ര​ണ ക​മ്പ​നി​ക​ള്‍ 30 ശ​ത​മാ​നം വ​രെ​യാ​ണ് വി​ല വ​ര്‍​ധി​പ്പി​ച്ച​ത്. പ​ല ക​മ്പ​നി​ക​ളും മ​രു​ന്നി​ന്‍റെ​യും ശ​സ്ത്ര​ക്രി​യാ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​യും വി​ത​ര​ണം നി​ര്‍​ത്തി. വി​ഷ​യം ഇ​ക്ക​ഴി​ഞ്ഞ മാ​ര്‍​ച്ചി​ല്‍ നി​യ​മ​സ​ഭ​യി​ല്‍ പ്ര​തി​പ​ക്ഷം അ​വ​ത​രി​പ്പി​ച്ചി​ട്ടും നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ മ​റു​പ​ടി​യാ​ണ് മ​ന്ത്രി​യു​ടെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​യ​ത്. കേ​ര​ള​ത്തി​ലെ ആ​രോ​ഗ്യ​രം​ഗ​ത്തെ കു​റി​ച്ച് പ​ഠി​ക്കു​ന്ന​തി​ന് യു​ഡി​എ​ഫ് നി​യോ​ഗി​ക്കു​ന്ന ഹെ​ല്‍​ത്ത് ക​മ്മി​ഷ​ന്‍ ഇ​ന്നു മു​ത​ല്‍ നി​ല​വി​ല്‍ വ​രു​മെ​ന്നും വി.​ഡി. സ​തീ​ഷ​ന്‍ പ​റ​ഞ്ഞു.

Latest News

Corehub Up